
'ഹാൽ' സിനിമയുടെ പോസ്റ്റർ, ബീഫ് ബിരിയാണി | Photos: Facebook, Mathrubhumi
മലയാള സിനിമയില്‍ 'ബീഫ് നിരോധന'വുമായി സെന്‍സര്‍ ബോര്‍ഡ്. യുവതാരം ഷെയ്ന്‍ നിഗത്തിന്റെ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന 'ഹാല്‍' എന്ന ചിത്രത്തിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതിന് ന്യായമായി വിചിത്രമായ കാരണങ്ങളാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ചിത്രത്തിലെ ചില സംഭാഷണശകലങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങള്‍ നീക്കം ചെയ്താൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും സുൽത്താൻ ബത്തേരിക്ക് പകരം ഗണപതിവട്ടം എന്ന് പറഞ്ഞതും നീക്കം ചെയ്യാന്‍ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ചിത്രത്തിന്റെ നിര്‍മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചുവെന്ന് സംവിധായകൻ വീര അറിയിച്ചു.
അടുത്തിടെയാണ് സുരേഷ് ഗോപി ചിത്രം ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് മാറ്റിയത്. ജാനകിയെന്നത് രാമായണത്തിലെ സീതയുടെ പേരാണെന്ന വിചിത്രമായ കാരണമാണ് അന്ന് സെൻസർ ബോർഡ് പറഞ്ഞത്. നേരത്തേ മോഹൻലാൽ ചിത്രം എമ്പുരാനും വിവാദമായിരുന്നു. ചിത്രത്തിൽ നിന്ന് ഏതാനും രംഗങ്ങൾ വെട്ടിമാറ്റുകയും പേര് മാറ്റുകയും ചെയ്തശേഷം വീണ്ടും സെൻസർ ചെയ്യുകയായിരുന്നു.
Content Highlights: Censor board denies certificate for Shane Nigam's Malayalam movie Haal, asked to remove beef biriyani scene, producers approached high court
Published: 09 Oct 2025, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented