കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ബ്രോകോഡ് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ എത്തി. രവി മോഹൻ, അർജുൻ അശോകൻ, എസ്.ജെ. സൂര്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. ശ്രദ്ധ ശ്രീനാഥ്, ഗൗരി പ്രിയ, മാളവിക മനോജ് എന്നിവരാണ് നായികമാർ. അഞ്ച് മിനിറ്റ് നീളുന്ന രസകരമായ പ്രൊമോ രവി മോഹന്റെ നിർമാണക്കമ്പനിയായ രവി മോഹൻ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങുന്നത്.
പങ്കാളികൾക്കറിയാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചുനടക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയായിരിക്കും സിനിമയെന്നാണ് പ്രൊമോ നൽകുന്ന സൂചന. രവി മോഹൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ബ്രോകോഡ്.
അർജുൻ അശോകന്റെ തമിഴ് അരങ്ങേറ്റ ചിത്രംകൂടിയാണിത്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മൂന്നുപേരും ചിത്രത്തിലെത്തുന്നത്. സംവിധായകൻ പേരരസിനേയും പ്രൊമോയിൽ കാണാം. ഉപേന്ദ്ര, ഐശ്വര്യാ രാജ് എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.
കലൈസെൽവൻ ശിവജിയാണ് ഛായാഗ്രഹണം. ഹർഷവർധൻ രാമേശ്വർ സംഗീത സംവിധാനം നിർവഹിക്കുന്നു. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും മഹേഷ് മാത്യു സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. വിഘ്നേഷ് ബാബു, വിഘ്നേഷ് വേണുഗോപാൽ, ഷിയാം ജാക്ക്, ബാലചന്ദ്രൻ. ജി എന്നിവരാണ് അഡീഷണൽ സ്ക്രീൻപ്ലേ. പിആർഒ -യുവരാജ് (തമിഴ്), ശബരി(മലയാളം), വംസി കാക(തെലുങ്ക്), ഹരീഷ്(കന്നഡ)
Content Highlights: promo of Bro Code, starring Ravi Mohan, Arjun Ashokan, and SJ Suryah
Published: 27 Aug 2025, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented