പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോണി കപൂർ അഭിനന്ദിച്ചു. രാജ്യത്തിന്റെ ഇപ്പോഴത്തെ ഉരുക്കുമനുഷ്യനാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോണി കപൂർ | ഫോട്ടോ: ANI, AFP
ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദർശിച്ച് ചലച്ചിത്ര നിർമാതാവ് ബോണി കപൂർ. ചിത്രങ്ങൾക്കൊപ്പം ചെറുകുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോണി കപൂർ അഭിനന്ദിച്ചു. രാജ്യത്തിന്റെ ഇപ്പോഴത്തെ ഉരുക്കുമനുഷ്യനാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
"സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദർശിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയും ഭാഗ്യവും സ്വപ്നസാക്ഷാത്കാരവുമാണ്. ഇതൊരു യഥാർത്ഥ അത്ഭുതമാണ്. ഈ സൃഷ്ടിയെ ലോകം ബഹുമാനിക്കും. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയുടെ കാഴ്ചപ്പാടിലൂടെ സൃഷ്ടിക്കപ്പെട്ട ഈ ലോകം സന്ദർശിക്കാൻ അവസരം ലഭിക്കുന്ന എല്ലാ ജനങ്ങളാലും ഇത് പ്രശംസിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
സർദാർ വല്ലഭായ്ജി ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ടിരുന്നു, ഇനിയും അങ്ങനെ തന്നെ ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ജീവിതയാത്ര മുഴുവൻ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലൂടെ പുനർജീവിപ്പിച്ചത് ഇന്ത്യയുടെ ഇപ്പോഴത്തെ ഉരുക്കുമനുഷ്യനും നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയുമായ ശ്രീ നരേന്ദ്ര മോദി ജിയുടെ കാഴ്ചപ്പാടാണ്." ബോണി കപൂർ ചിത്രങ്ങൾക്കൊപ്പം എഴുതി.
അടുത്തിടെയാണ് ബോണി കപൂർ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം തന്റെ 70-ാം ജന്മദിനം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ സഹോദരങ്ങളായ അനിൽ കപൂറും സഞ്ജയ് കപൂറും മക്കളായ അർജുൻ കപൂറും അൻഷുല കപൂറും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ബോണിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. അദ്ദേഹത്തിന്റെ മൂത്തമകൻ അർജുൻ, തന്റേയും അനുജത്തി അൻഷുല കപൂറിന്റേയും കുട്ടിക്കാലത്തെ ഒരു പഴയ ചിത്രവും പങ്കുവെച്ചിരുന്നു.
നർമദ നദിക്കരയിലാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് വിശേഷണമുള്ള സർദാർ വല്ലഭായ് പട്ടേലിനുള്ള ആദരവായാണ് ഇത് നിർമിച്ചിരിക്കുന്നത്. 2018-ലാണിത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
Content Highlights: Filmmaker Boney Kapoor visited the Statue of Unity, lauding PM Narendra Modi`s vision. Learn more about his visit and the iconic tribute to Sardar Vallabhbhai Patel.
Published: 17 Nov 2025, 09:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented