നവാഗതനായ ടോണി സുകുമാര്‍ സംവിധാനം ചെയ്യുന്ന 'ബൊണാമി' യുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ റിലീസായി. സംവിധായകനും നിര്‍മാതാവുമായ ഡോ.സോഹന്‍ റോയ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
തിരുവനന്തുപുരത്തും വാഗമണുമായാണ് ബൊണാമി ചിത്രീകരിച്ചത്. അഞ്ജലി, സിദ്ധാര്‍ത്ഥ് എന്നീ ബാലതാരങ്ങളോടൊപ്പം വാക്കനാട് സുരേഷ്, ഷാജഹാന് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു.
കഥയുടെയും ജീവിതത്തിന്റെയും വ്യത്യസ്ത ലോകങ്ങളില്‍ സഞ്ചരിക്കുന്ന രണ്ട് കുട്ടികളുടെ നിഷ്കളങ്ക സ്നേഹത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്
രാജ്കുമാര് ഛായാഗ്രഹണവും,പ്രിന്‍സ് ഫിലിപ്പ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയത് രഘുപതി പൈ .ശബ്ദ മിശ്രണം - ജി.ഹരി, പശ്ചാത്തല സംഗീതം - ജിനു വിജയന് , തിരക്കഥ- പ്രിന്‍സ് ഫിലിപ്പ്. കോയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിന്‍സീര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Bonamy Movie title poster launched, Tony Sukumar, Anjali, sidharth, Koyas prouctions, Sinseer
Published: 27 Aug 2021, 12:19 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented