Blood hunt movie
എസ്കേപ്പ് ഫ്രം ബ്ലാക്ക് വാട്ടർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് യദുകൃഷ്ണൻ, സീക്രട്ട് ഇൻ്റലിജൻസ്, ദിസ് ഈസ് വാർ, പാരാനോർമൽ ട്രാ സേഴ്സ്, ഹൗസ് ഓഫ് എജ്സ്, ആക്ഷൻ പ്ലിക്ക് ഔട്ജ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് ജെ.എൽ എന്നിവർ ഹോളിവുഡിന്റെ ശ്രദ്ധ നേടാനൊരുങ്ങുന്നു.
ബ്ലഡ് ഹണ്ട് എന്ന പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും ഹോളിവുഡിന്റെ ഭാഗമാവുന്നത്. ഹോളിവുഡ് താരങ്ങളായ ലൂയിസ് മാൻഡിലർ, റോബർട്ട് ലസാഡോ, എന്നിവരെ അണിനിരത്തിയാണ് ഇവർ പുതിയ ചിത്രം സവിധാനം ചെയ്യുന്നത്.
ഹോളിവുഡ് സിനിമയിൽ ശ്രദ്ധേയനായ ലൂയിസ് മാൻഡിലർ, മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിങ്, ദി ഡെബ്റ്റ് കളക്ടർ, അവഞ്ച്മെന്റ് ഡെബ്റ്റ് കളക്ടർമാർ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ഇറ്റാലിയൻ അമേരിക്കക്കാരനായ റോബർട്ട് ലസാഡോ, ദി മ്യൂൽ, നെവർ ഡൺ, ഡെത്ത് റേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.
ഹോളിവുഡിലെ പ്രശസ്ത താരങ്ങളെ, പുതിയ ചിത്രമായ ബ്ലഡ് ഹണ്ടിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന്, യദു കൃഷ്ണനും, സന്ദീപും അറിയിച്ചു.അമേരിക്കയിൽ ഉടൻ ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രം നാല്പതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യും
ഒരു സൈക്കോളജിക്കൽ ആക്ഷൻ ചിത്രമായ ബ്ലഡ് ഹണ്ട്, ഹോളിവുഡിലെ കൂടുതൽ പ്രസിദ്ധരായ ടെക്നീഷ്യന്മാരെയും, നടീനടന്മാരെയും അണിനിരത്തിയാകും നിർമ്മിക്കുക. ഹോളിവുഡിലെ പ്രസിദ്ധമായ വിതരണ കമ്പനി ചിത്രം ഏറ്റെടുക്കാൻ സന്നദ്ധരായിട്ടുണ്ട്.
Content Highlights : Blood Hunt Hollywood Movie Yadhukrishnan and sandeep
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..