അന്തരിച്ച നടി ഉഷാറാണിയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍കാലനടി ഭാഗ്യശ്രീ. സിനിമയില്‍ നിന്നും വിട്ടുനിന്ന തനിക്ക് ഒരു തിരിച്ചുവരവ് നല്‍കിയത് ഉഷയായിരുന്നുവെന്നും നടി പറയുന്നു.
'ശങ്കരന്‍ നായര്‍ സാറിന്റെ ചില സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. അങ്ങിനെയാണ് ഉഷാറാണി ആന്റിയെ എനിക്ക് പരിചയം. ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം തമിഴ്, തെലുങ്ക് സിനിമകളിലൂടെ ഞാന്‍ തിരിച്ച് അഭിനയരംഗത്തേക്ക് വന്നു എന്നറിഞ്ഞ ഉഷാറാണി ആന്റി എന്റെ നമ്പര്‍ തിരഞ്ഞു കണ്ടുപിടിച്ച ശേഷം എന്നെ വിളിക്കുകയും പല നിര്‍മ്മാതാക്കളോടും എന്നെക്കുറിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
തന്നെ ഒരു തമിഴ് സിനിമയിലേക്ക് ശുപാര്‍ശ ചെയ്തത് ഉഷയായിരുന്നുവെന്നും നടി പറയുന്നു. വളരെ കാലമായി സിനിമയില്‍ നിന്നും വിട്ടുനിന്ന് പിന്നീട് തിരിച്ചുവന്ന തനിക്ക് അതൊരു വലിയ പ്രോത്സാഹനമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
'ഞാന്‍ നന്ദി സൂചകമായി ആന്റിയെ വിളിക്കുമ്പോഴും ആന്റി അതൊന്നും വലിയ കാര്യമല്ല മോളെ എന്ന് മാത്രമേ പറയാറുള്ളൂ. ഉഷാറാണി ആന്റിയെ നേരില്‍ കാണാന്‍ പോകുമ്പോള്‍ ആന്റിയ്ക്കു കൊടുക്കാന്‍ ഒരു ഗിഫ്റ്റ് എത്തിക്കാന്‍ വിദേശത്തുള്ള സഹോദരനോട് ഞാന്‍ പറഞ്ഞിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാരണം, അനിയന്‍ വന്നതുമില്ല ഉഷാറാണിയാന്റിയെ നേരില്‍ കണ്ട് ഗിഫ്റ്റ് കൊടുക്കാനും കഴിഞ്ഞില്ല. ആ ദുഃഖം മനസ്സില്‍ കിടന്നു നീറുന്നുണ്ട്.'
ചെന്നൈയില്‍ ആരും പുറത്തുപോകാത്തതിനാല്‍ രോഗവിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും ഭാഗ്യശ്രീ പറയുന്നു. തമിഴിലെ നിര്‍മ്മാതാവ് എ എല്‍ എസ് സാറിന്റെ മരുമകള്‍ ജയന്തിയാണ്
ഉഷാറാണിയുടെ വിയോഗവാര്‍ത്ത അറിയിച്ചത്. ആന്റിയെ കാണാന്‍ കഴിഞ്ഞില്ല എന്നത് ഒരു ദുഃഖമായി അവശേഷിക്കുന്നുവെന്നും ഭാഗ്യശ്രീ പറയുന്നു.
'ആന്റി പഴയകാല സിനിമാ പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചുവിളിച്ചു കുശലാന്വേഷണം നടത്തുകയും സഹായം ആവശ്യമുള്ളവര്‍ക്ക് ചികിത്സയും സഹായവും എത്തിച്ചു നല്‍കിയിരുന്നു എന്ന് പലരില്‍ നിന്നുമായി ഞാന്‍ അറിഞ്ഞു. മകന്‍ വിഷ്ണുവിന് അമ്മയുടെ വിയോഗം സഹിക്കാനുള്ള മനക്കരുത്തു നല്‍കണേയെന്ന് പ്രാര്‍ത്ഥിക്കുന്നു.' ഭാഗ്യശ്രീ പറഞ്ഞുനിര്‍ത്തി.
എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന നായികയായിരുന്നു ഭാഗ്യശ്രീ. മലയാള സിനിമകളില്‍ ഭാഗ്യലക്ഷ്മി എന്നപേരില്‍ അവര്‍ ഉപനായികയായി ധാരാളം സിനിമകളില്‍ അഭിനയിച്ചിരുന്നു.
Content Highlights : bhagyashree tamil actress about usharani
Published: 23 Jun 2020, 02:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented