മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്‌കര്‍ സൗദാനും ഷഹീര്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും. 'ബെസ്റ്റി'എന്ന ചിത്രത്തിയിലെ ഗാനങ്ങള്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ വെച്ച് ജാവേദ് അലി, അഷ്‌കര്‍ സൗദാന്‍, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ റിലീസ് ചെയ്തു. മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ - ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടില്‍ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.
കഴിഞ്ഞ ദിവസം മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ടോവിനോ തോമസ് എന്നീ താരങ്ങളും പാട്ട് സംഗീത പ്രേമികള്‍ക്ക് താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും പങ്ക് വച്ചിരുന്നു. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അടങ്ങുന്ന സദസ്സില്‍ 'വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെണ്‍ കിടാവുപോല്‍ താഴ്വര' എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. ജാവേദ് അലി ആലപിച്ച ഹിന്ദി ഖവാലി ഗാനവും ചിത്രത്തിലെ ഹൈലൈറ്റാണ്.
ചിത്രത്തിലെ ഖവാലി ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ വരികള്‍ക്കൊപ്പം മനസിലൂടെ കടന്നു പോയ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ജാവേദ് അലി. പ്രണയ ഗാനങ്ങളും ഐറ്റം ഗാനങ്ങളും പോലെയല്ല, ഖവാലി ഗാനങ്ങളെന്നും ജാവേദ് സൂചിപ്പിച്ചു. വരികളിലെ വൈകാരികതയാണ് പാടുമ്പോഴും കേള്‍ക്കുമ്പോഴുമെല്ലാം മൂഡ് ഉണര്‍ത്തുന്നതെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു.
ബെന്‍സിയുടെ ബാനറില്‍ ഇത് തന്റെ രണ്ടാമത്തെ ചിത്രമാണെന്നും വലിയ പ്രതീക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നതെന്നും അഷ്‌കര്‍ സൗദാന്‍ സന്തോഷം പങ്ക് വച്ചു. മുംബൈ നഗരവുമായി തനിക്കൊരു പഴയ ബന്ധമുണ്ടെങ്കിലും ഹിന്ദി ഇപ്പോഴും വഴങ്ങുന്നില്ലെന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്‌കര്‍ പറഞ്ഞത്.
ആക്ഷനും പാട്ടുകളും നാടകീയ മുഹൂര്‍ത്തങ്ങളുമായി സസ്പെന്‍സ് നിറഞ്ഞ ഫാമിലി എന്റര്‍ടൈനര്‍ ആയിരിക്കും ബെസ്റ്റി എന്നാണ് സാക്ഷി അഗര്‍വാള്‍ പറയുന്നത്. ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞ ത്രില്ലിലാണ് സാക്ഷി അഗര്‍വാള്‍.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് 'ബെസ്റ്റി'. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഗാനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ ബെന്‍സി പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ ബേനസീര്‍ സന്തോഷം രേഖപ്പെടുത്തി.
സുരേഷ് കൃഷ്ണ, ജോണി ആന്റണി, ശ്രവണ, സാക്ഷി അഗര്‍വാള്‍, അബു സലിം, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായര്‍, മെറിന മൈക്കിള്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ?ഗംഭീര വിഷ്വല്‍ ട്രീറ്റാണ് ഒരുക്കുന്നത്. നര്‍മ്മം ചാലിച്ചെത്തിയ ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ പൊന്നാനി അസീസിന്റെതാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന 'ബെസ്റ്റി' ബെന്‍സി റിലീസ് വിതരണത്തിനെത്തിക്കും.
Content Highlights: Besty, a Malayalam film starring Ashkar Soudan & Shaheer Siddique,
Published: 18 Jan 2025, 09:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented