ലോകമെമ്പാടും തരംഗം സൃഷ്ടിച്ച മണി ഹയിസ്റ്റിലെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിനെ ആസ്പദമാക്കി ഒരുക്കുന്ന സ്പിന്‍ ഓഫ് സീരീസിന്റെ ട്രെയ്ലര് പുറത്തിറങ്ങി. 'ബര്‍ലിന്‍' എന്നു തന്നെയാണ് സീരീസിന്റെ പേര്. മണി ഹയിസ്റ്റ് സീസണ് 5 പുറത്തിറങ്ങി ഏകദേശം രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് ബെര്‍ലിന്‍ ട്രെയ്ലര് പ്രേക്ഷകരിലേക്കെത്തുന്നത്. 2023 ഡിസംബര്‍ 29 ന് സീരീസ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും
മണി ഹയിസ്റ്റില് ആന്ദ്രേ ഫൊണലോസാ എന്നാണ് ബെര്‍ലിന്റെ യഥാര്‍ഥ പേര്. പ്രധാനകഥാപാത്രമായ പ്രൊഫസര്‍ സെര്‍ജിയോയുടെ സഹോദരനും കൊള്ളയുടെ രണ്ടാമത്തെ കമാന്‍ഡറുമാണ് ബെര്‍ലിന്‍. പെഡ്രോ അലോണ്‍സോയാണ് ബെര്‍ലിനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ശരീരത്തിലെ കോശങ്ങളെയും അവയവങ്ങളെയും ബാധിക്കുന്ന അപൂര്‍വരോഗത്തിന്റെ പിടിയിലും റോയല്‍ മിന്റിലെ കൊള്ളയ്ക്ക് ബെര്‍ലിന്‍ നേതൃത്വം നല്‍കുന്നതാണ് മണി ഹയിസ്റ്റില് അവതരിപ്പിച്ചത്. മിന്റില്‍ ജോലി ചെയ്യുന്ന ബന്ദിയായ അരിയാഡ്ന എന്ന സ്ത്രീയുമായി ബെര്‍ലിന്‍ ബന്ധം സ്ഥാപിക്കുന്നു. ഒടുവില്‍ തന്റെ കൂട്ടാളികളെ രക്ഷപ്പെടുത്താന്‍ വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ ബെര്‍ലിന്‍ തീരുമാനിക്കുകയും പോലീസിന്റെ വെടിവെപ്പില്‍ മരിക്കുകയും ചെയ്യുന്നു.
ബെര്‍ലിന്റെ ഭൂതകാലമാണ് പുതിയ സ്പിന്‍ ഓഫ് സീരീസില്‍ അവതരിപ്പിക്കുക. പാരീസിലെ ഒരു പ്രശസ്ത ഓക്ഷന് സെന്ററിലെ കൊള്ളയാണ് ഈ സീരീസിന്റ പ്രമേയം. മണി പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇസിയര്‍ ട്യൂണോയും, നജ്വ നിര്മിയും സീരീസില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights: Berlin web series trailer Money Heist spin off pedro alonso Netflix December 29
Published: 30 Nov 2023, 06:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented