ബെംഗളൂരു: വായ്പ നിഷേധിച്ചതിൽ പ്രകോപിതരായി ബാങ്ക് കവർച്ച ചെയ്ത യുവാക്കൾക്ക് പ്രചോദനമായത് മണി ഹൈസ്റ്റ് എന്ന സ്പാനിഷ് വെബ് സീരീസ് എന്ന് പോലീസ്. എസ്ബിഐ ദാവണഗെരെ ന്യാമതി ശാഖയില്‍ നിന്ന് പതിനേഴുകിലോ സ്വർണം കവർന്ന വിജയ്കുമാർ, അജയ്കുമാർ, പരമാനന്ദ്, അഭിഷേക്, ചന്ദ്രു, മഞ്ജുനാഥ് എന്നീ ആറ് യുവാക്കളേയാണ് തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
ബേക്കറി ഉടമയായ വിജയ് കുമാറിന്റെ നേതൃത്വത്തിലാണ് കൊള്ള നടന്നത്. വിജയ് കുമാറും അജയ് കുമാറും ന്യാമതിയില്‍ ബേക്കറിക്കച്ചവടം നടത്തുകയാണ്. 2023-ല്‍ വിജയകുമാര്‍ ബാങ്കില്‍നിന്ന് 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വായ്പ നിരസിച്ചു. തുടര്‍ന്ന്, ഒരു ബന്ധുവിന്റെ പേരില്‍ അപേക്ഷ നല്‍കിയെങ്കിലും അതും നിരസിച്ചു. ഇതില്‍ പ്രകോപിതരായ ഇവര്‍ ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.
മണിഹൈസ്റ്റില്‍ നിന്ന് പ്രചോദനംകൊണ്ട വിജയകുമാര്‍ ആദ്യം ഒരു മോഷണസംഘം രൂപീകരിച്ചു. ഇതിന് ശേഷം ഈ പരമ്പര നിരന്തരം കണ്ടു. കവര്‍ച്ചയ്ക്ക് ആവശ്യമായ സാമഗ്രികളെ കുറിച്ച് യൂട്യൂബില്‍ നിന്ന് അറിവുണ്ടാക്കി. ആറ് മാസത്തെ പദ്ധതിക്ക് ശേഷമാണ് സംഘം കവര്‍ച്ചയ്ക്ക് ഇറങ്ങിയത്. ഷിവമോഗയിലെയും ന്യാമതിയിലെയും പ്രാദേശിക കടകളില്‍നിന്ന് ഹൈഡ്രോളിക് കട്ടര്‍ ഗ്യാസ് സിലിണ്ടര്‍ പോലുള്ള അവശ്യ ഉപകരണങ്ങള്‍ വാങ്ങി. സുരഹൊന്നെയിലെ ഒരു സ്‌കൂളില്‍ ഒത്തുകൂടി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു.
കവര്‍ച്ചാദിവസം സംഘം ജനാല വഴി ബാങ്കില്‍ പ്രവേശിക്കുകയായിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. സിസിടിവി ക്യാമറകള്‍ നീക്കം ചെയ്തു. ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ (ഡിവിആര്‍) സംഘം കൊണ്ടുപോയി. നായ്ക്കളെ വഴിതിരിക്കാനായി രക്ഷപ്പെടുന്ന വഴിയില്‍ മുളകുപൊടി വിതറുകയും ചെയ്തു. മോഷണത്തിന് ഉപയോഗിച്ച് കട്ടറുകര്‍ കൃത്യത്തിന് ശേഷം തടാകത്തില്‍ ഉപേക്ഷിച്ചു. ഇതോടൊപ്പം ബാങ്കിലെ ഹാര്‍ഡ് ഡിസ്‌കും ഡിവിആറും തകര്‍ത്ത് അവശിഷ്ടങ്ങള്‍ അതേ തടാകത്തില്‍ എറിഞ്ഞതായി പ്രതികളുടെ മൊഴിയെ അടിസ്ഥാനമാക്കി പോലീസ് പറഞ്ഞു.
മോഷ്ടിച്ച സ്വര്‍ണം വിജയ് ആദ്യം തന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന വണ്ടിയില്‍ ഒളിപ്പിച്ചു. ശേഷം ചെറിയ ലോക്കറിലാക്കി തമിഴ്നാട്ടിലെ മധുരയിലെ ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ മുക്കിവെച്ചു. വിജയിലേക്ക് സംശയം നീളുന്നില്ലെന്ന് മനസിലാക്കിയതോടെ ഭാഗികമായി സ്വര്‍ണം തിരികെ എടുത്ത് തന്റെയും ബന്ധുക്കളുടെയും പേര് ഉപയോഗിച്ച് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചു. ചിലത് സ്വര്‍ണക്കടകളില്‍ വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി വസ്തുവകകള്‍ വാങ്ങുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്തു.
കര്‍ണാടകയിലെ ഭദ്രാവതിയില്‍ സമാനമായ ഒരു കവര്‍ച്ച നടന്നിരുന്നതിനാല്‍ അന്തര്‍സംസ്ഥാന കവര്‍ച്ച സംഘത്തെയാണ് ആദ്യം പോലീസ് സംശയിച്ചത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ആറുമാസത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് ഇവരെ പിടികൂടിയത്.
Content Highlights: Davangere Bank Robbery Inspired by Money Heist
Published: 02 Apr 2025, 12:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented