ബെര്‍ലിന്‍ ഇന്‍ഡീ ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം മാനവ് സ്വന്തമാക്കി. 'ഇരുമ്പ്' എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ  പ്രകടനത്തിനാണ് മാനവ്  അവാര്‍ഡ് കരസ്ഥമാക്കിയത്. 

To advertise here,

നിതിന്‍ നാരായണന്‍ രചിച്ച ചിത്രം സംവിധാനം ചെയ്തത് പ്രതീഷ് ഉണ്ണികൃഷ്ണനാണ്. ക്യാമറ കൈകാര്യം ചെയ്തത് ആനന്ദ് കൃഷ്ണയാണ്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. 

തന്റെ രണ്ടു പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്. 

Content Highlights: Berlin Indie Film Festival, Manav Bags best actor awards