കൊച്ചി: തന്നോടാരും മാപ്പ് പറയേണ്ടതില്ല എന്ന് ബംഗാളി അഭിനേത്രിശ്രീലേഖ മിത്ര. സത്യം ജനങ്ങളറിയാനാണ് തുറന്നുപറഞ്ഞതെന്നും അവര്‍ പറഞ്ഞു. രഞ്ജിത്തിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അവര്‍.
സംവിധായകന്‍ രഞ്ജിത്ത് മാപ്പുപറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ശ്രീലേഖ മിത്ര പ്രതികരിച്ചു. തനിക്കാരുടേയും മാപ്പപേക്ഷ ആവശ്യമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഇത്തരം ആളുകളോട് തനിക്കൊരുതരത്തിലുള്ള അനുകമ്പയുമില്ലെന്നും തന്റെ ജീവിതത്തില്‍ രഞ്ജിത്ത് എന്ന വ്യക്തിയ്ക്ക് ഒരുതരത്തിലുള്ള പ്രാധാന്യമില്ലെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഇത്തരത്തിലുള്ളവരെ ജനങ്ങള്‍ തിരിച്ചറിയേണ്ടതിനാലാണ് താനതു തുറന്നുപറഞ്ഞത്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ മൂവമെന്റിലൂടെ പതിനഞ്ച് കൊല്ലം മുമ്പ് നടന്ന കാര്യം തുറന്നുപറഞ്ഞതിലൂടെ ഒരു ചലനമുണ്ടാക്കായതില്‍ താന്‍ സന്തോഷവതിയാണെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വേട്ടക്കാരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
"സിനിമാമേഖലയിലും സമൂഹത്തിലും ഇതുപോലെയുള്ള നിരവധി ആളുകളുണ്ട്. ഇത്തരത്തിലുള്ളവരെ തുറന്നുകാട്ടുന്നതിലൂടെ രാജ്യത്തെ മൊത്തം സിനിമാമേഖലയിലേയും 90 ശതമാനത്തോളം പേരുടേയും തനിനിറം പുറത്തുകൊണ്ടുവരാനാകും. സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗം പുരുഷന്‍മാരും ഇത്തരത്തിലുള്ളവരാണ്. പുരുഷന്‍മാര്‍ മാത്രമല്ല ഇതിലൂടെ നേട്ടമുണ്ടാക്കുന്ന സ്ത്രീകളും ഈ മേഖലയിലുണ്ട്. അവസരങ്ങള്‍ക്കായി സ്വയം ഇരയാകുന്ന സ്ത്രീകളുമുണ്ട്. നേട്ടത്തിനായി അധികാരം ഉപയോഗിച്ചുള്ള ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്", ശ്രീലേഖ മിത്ര പറഞ്ഞു.
Content Highlights: Bengali Actress Sreelekha Mitra Responds
Published: 25 Aug 2024, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented