
അക്ഷയ്കുമാര്‍ നായകനായെത്തുന്ന ബെല്‍ബോട്ടം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന ഈ സ്‌പൈ ത്രില്ലര്‍ 1980 കളിലില്‍ ഇന്ത്യയില്‍ അരങ്ങേറിയ വിമാന റാഞ്ചല്‍ സംഭവങ്ങളെയും ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെയും ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കഥാപാത്രമാണ്. ബോളിവുഡ് നടി ലാറ ദത്തയാണ് ഇന്ദിര ഗാന്ധിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ മേക്കോവറില്‍ ഒട്ടും തിരിച്ചറിയാനാകാത്ത തരത്തിലാണ് ലാറ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
മുംബൈയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ ലാറ പറഞ്ഞതിങ്ങനെ...
''ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. എന്നെ തിരിച്ചറിയുന്നവര്‍ക്കും കുടുംബത്തിനും സിനിമയുടെ ടിക്കറ്റ് ഞാന്‍ സൗജന്യമായി നല്‍കാം''-ലാറ പറഞ്ഞു.
ലാറയെ ട്രെയ്‌ലറില്‍ കണ്ടതായി ഓര്‍ക്കുന്നില്ലെന്നായിരുന്നു സദസ്സില്‍ നിന്നുള്ള പ്രതികരണം. താനാണ് ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്നതെന്ന് നടി പറഞ്ഞപ്പോള്‍ സദസ്സിലുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെട്ടു.
ഓഗസ്റ്റ് 19 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. 3ഡി ഫോര്‍മാറ്റിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. വാണി കപൂര്‍, ഹുമ ഖുറേഷി എന്നിവരാണ് മറ്റു താരങ്ങള്‍. സ്വിറ്റ്‌സര്‍ലൻഡിൽ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.
Content Highlights: Bell Bottom Trailer: Lara Dutta looks unrecognizable as Indira Gandhi
Published: 04 Aug 2021, 03:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented