നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബേസിൽ ജോസഫ് ഇപ്പോൾ.

നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ പിറന്നാളാണ് ചൊവ്വാഴ്ച. താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും സഹോദരി ഷിൻസി ജോബിയും പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയിരിക്കുന്നത്.
കുഞ്ഞിനു വേണ്ടി ഇംഗ്ലീഷ് ഗാനം ഉറക്കെ ആലപിക്കുന്ന ബേസിലിനെയാണ് എലിസബത്ത് പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണുക. സമീപത്തിരുന്ന് പാട്ട് കേൾക്കുന്ന മകൾ ഹോപ്പിനെയും കാണാം. ‘അപ്പേടെ പാട്ട് കേട്ട് ഹോപ്പിയുടെ ചെവി അടിച്ചു പോയി. ചെവി മാറ്റാം’ എന്നാണ് കുഞ്ഞ് ഹോപ്പിന്റെ കമന്റ്. ഹോപ്പിന്റെ കമന്റ് കേട്ട് ചിരിക്കുകയാണ് ബേസിൽ. അപ്പയുടെ വായ അടച്ചുവെയ്ക്കുന്നതല്ലേ കുറച്ചുകൂടി നല്ലതെന്ന് എലിസബത്ത് ചോദിക്കുമ്പോൾ അതേയെന്ന അർത്ഥത്തിൽ ഹോപ്പ് മൂളുന്നുണ്ട്.
രണ്ട് ചിത്രങ്ങളാണ് ഷിൻസി പോസ്റ്റ് ചെയ്തിരിക്കുന്നത്. 'പ്രായം കൂടും എന്ന് പേടിച്ച് പിറന്നാൾ വേണ്ടെന്ന് വയ്ച്ച പൊന്നാങ്ങളയ്ക്ക് എന്റെ പേരിലും മരുമക്കളുടെ പേരിലും കൊച്ചുമക്കളുടെ പേരിലും മാതാപിതാക്കളുടെയും ബാക്കി എല്ലാ ബന്ധു മിത്രാദികളുടെയും പേരിലും ആയിരമായിരം പിറന്നാൾ ആശംസകൾ' എന്നാണ് അവർ എഴുതിയിരിക്കുന്നത്.
നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി എന്ന ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് ബേസിൽ ജോസഫ് ഇപ്പോൾ. അദ്ദേഹം ആദ്യമായി നിർമാതാവാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ബേസിലിനൊപ്പം പ്രധാന വേഷങ്ങളിൽ. റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരും താരനിരയിലുണ്ട്.
ഡോ. അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസുമാണ് ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർമാർ.
Content Highlights: On director-actor Basil Joseph's birthday, a funny video shared by his wife Elizabeth showing their daughter Hope’s witty reaction to his singing has gone viral, even as the star prepares for his debut production 'Athiradi'.
Published: 28 Apr 2026, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented