തിരുവനന്തപുരം: 1997-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിരിമറി നടന്നുവെന്ന് ആരോപിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ രംഗത്ത്. മികച്ച നടന് പുറമേ, 'സമാന്തരങ്ങള്‍' എന്ന ചിത്രത്തിന് സംവിധായകനും ചിത്രത്തിനുമുള്ള പുരസ്‌കാരം കൂടി ലഭിക്കേണ്ടതായിരുന്നുവെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. എന്നാല്‍, അവസാന നിമിഷത്തെ ഇടപെടലില്‍ മറ്റ് രണ്ട് പുരസ്‌കാരങ്ങള്‍ മാറിപ്പോയെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമാ ജീവിതത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, അന്നത്തെ ജൂറി അംഗത്തിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
'അവാര്‍ഡ് നിശ്ചയം പൂര്‍ത്തിയായപ്പോള്‍ ഞാനായിരുന്നു മികച്ച നടന്‍, ഞാന്‍ മാത്രം. എന്റേതായിരുന്നു മികച്ച ഫീച്ചര്‍ ഫിലിം. ഞാനായിരുന്നു മികച്ച സംവിധായകന്‍. മൂന്ന് അവാര്‍ഡുകളും ബാലചന്ദ്രമേനോന് എന്ന് പറഞ്ഞ് തീരുമാനമാകേണ്ട സമയം വന്നപ്പോള്‍ തിരിമറി നടന്നു. അതില്‍ കേരളത്തില്‍ നിന്നുവന്നയാളുകള്‍ നന്നായി തിരിമറിച്ചിട്ടാണ്, ഈ രീതിയില്‍ മാറിപ്പോയത്', എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിക്കവെ ബാലചന്ദ്രമേനോന്‍ പറഞ്ഞത്.
ആരാണ് ഇടപെട്ടതെന്ന് താന്‍ അന്വേഷിച്ചിട്ടില്ലെന്നും ജൂറി അംഗം പറഞ്ഞ കാര്യം മാത്രേ താന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പിന്നീട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്ത് പറയുകയാണ്, ആ വര്‍ഷം ഏറ്റവും നല്ല നടന്‍, സംവിധായകന്‍, ഫീച്ചര്‍ ഫിലിം- ഈ മൂന്ന് അവാര്‍ഡുകളായിരുന്നു ‘സമാന്തരങ്ങള്‍’ക്കുവേണ്ടി ആദ്യം മാറ്റിവെച്ചത്. പിന്നീട് ഇടപെടലുകളുണ്ടായപ്പോഴാണ് ഇപ്പോഴത്തെ രീതിയില്‍ പുരസ്‌കാരങ്ങള്‍ വന്നത്. മൂന്നു അവാര്‍ഡുകളും സമാന്തരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേനേ', ബാലചന്ദ്രമേനോന്‍ പറഞ്ഞു.
'പറയാന്‍ അനുകൂലമായ സാഹചര്യം വന്നപ്പോള്‍ സംസാരിച്ചു എന്നു മാത്രമേയുള്ളൂ. അന്‍പതു വര്‍ഷത്തെ സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ ഹൃദയസ്പര്‍ശിയായ സംഭവം അതുമാത്രമാണ്, അതുകൊണ്ട് പറഞ്ഞതാണ്. കപ്പിനും ചുണ്ടിനുമിടയ്ക്ക് നഷ്ടപ്പെട്ടതാണ്, സ്വാഭാവികമായും വിഷമമുണ്ടാവും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സമാന്തരങ്ങളി'ലെ അഭിനയത്തിന് ബാലചന്ദ്രമേനോന് ആ വര്‍ഷം മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. 'കളിയാട്ട'ത്തി അഭിനയത്തിന് സുരേഷ് ഗോപിയോടൊപ്പം അദ്ദേഹം അവാര്‍ഡ് പങ്കിടുകയായിരുന്നു. ജയരാജ് (കളിയാട്ടം) മികച്ച സംവിധായകനായും കന്നഡയില്‍നിന്നുള്ള 'തായി സാഹിബ' മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Director Balachandra Menon claims a scandal in the 1997 National Film Awards, where awards for his film `Samaantharangal` were allegedly misallocated
Published: 29 Nov 2025, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented