കാല്‍നൂറ്റാണ്ടിലേറെയായി അഭിനയ രംഗത്ത് വ്യത്യസ്ഥ കഥാപാങ്ങളിലൂടെ തിളങ്ങിയ ബൈജു എഴുപുന്ന സംവിധായകനാകുന്ന 'കൂടോത്രം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇടുക്കി കഞ്ഞിക്കുഴിയില്‍ ആരംഭിച്ചു. സാന്‍ജോ പ്രൊഡക്ഷന്‍സ് ആന്‍ഡ് ദേവദയം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബൈജു എഴുപുന്ന, സിജി.കെ. നായര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചലച്ചിത്ര പ്രവര്‍ത്തകരും ബന്ധുമിത്രാദികളും അണിയാ പ്രവര്‍ത്തകരും പങ്കെടുത്ത ലളിതമായ ചടങ്ങില്‍ പ്രശസ്ത നടിമാരായ മനോഹരിയമ്മ, അജിതാ നമ്പ്യാര്‍ എന്നിവര്‍ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമായത്. സംവിധായകന്‍ സൂരജ് ടോം സ്വിച്ചോണ്‍ കര്‍മ്മവും ബിനു ക്രിസ്റ്റഫര്‍ ഫസ്റ്റ് ക്ലാപ്പും നല്‍കി.

To advertise here,

ഇടുക്കിയില്‍ മണ്ണിനോടും മൃഗങ്ങളോടും മല്ലടിച്ച്, പൊന്നുവിളയിച്ച നിഷ്‌ക്കളങ്കരായ മനുഷ്യരുടെ പശ്ചാത്തലത്തിലൂടെ 'വെള്ളിമല എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ഈ ഗ്രാമത്തില്‍ അപ്രതീക്ഷിതമായി ഒരാള്‍ക്ക് ഒരു കൂടോത്രം ലഭിക്കുന്നതിലൂടെയുണ്ടാകുന്ന സംഭവങ്ങള്‍ പൂര്‍ണ്ണമായും ഹൊറര്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.അതുവരെ ആ ഗ്രാമത്തില്‍ അനുഷ്ടിച്ചു പോന്ന ആചാര രീതികളിലെല്ലാം പിന്നീട് വലിയ മാറ്റങ്ങളാണ് ഇതിനു ശേഷം സംഭവിക്കുന്നത്. വിശ്വാസവും അവിശ്വാസവും തമ്മിലുള്ള പോരാട്ടത്തിലൂടെ യാണ് പിന്നീട് ചിത്രത്തിന്റെ കഥാപുരോഗതി. ഈ മലയോര ഗ്രാമത്തിന്റെ ആചാരങ്ങളോടും ജീവിത രീതികളുമൊക്കെ കോര്‍ത്തിണക്കി തികച്ചം റിയലിസ്റ്റിക്കായിട്ടാണ് അവതരണം.

ഡിനോയ് പൗലോസ് (തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം), അലന്‍സിയര്‍, സുധിക്കോപ്പ, സായ് കുമാര്‍, സലിം കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, സണ്ണി കോട്ടയം, പ്രമോദ് വെളിയനാട്, ജോജി ജോണ്‍, ബിനു തൃക്കാക്കര, ഫുക്രു, ജോബിന്‍ (മുറ ഫെയിം), ധനേഷ്, അറേബ്യന്‍ ഷാജു, ജീമോന്‍ ജോര്‍ജ്, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ് എസ്.നായര്‍, ദിയാ, മനോഹരിയമ്മ, അജിതാ നമ്പ്യാര്‍, വീണാ നായര്‍, ഷൈനി സാറാ, വിദ്യാ, അഞ്ജനാ ബിന്‍സ്, ചിത്രാ , ഇരട്ട സഹോദരിമാരായ അക്‌സ ബിജു, അബിയാ ബിജു, എന്നിവര്‍ക്കൊപ്പം റേച്ചല്‍ ഡേവിഡ് (ക്രാവല്‍ഫെയിം) ലഷ്മി ഹരിശങ്കര്‍ എന്നിവര്‍ നായികയാകുന്നു.

സന്തോഷ് കെ. ചാക്കോച്ചനാണ് രചന നിര്‍വ്വഹിക്കുന്നത്. ഗാനങ്ങള്‍ ബി.കെ. ഹരിനാരായണന്‍. സംഗീതം: ഗോപി സുന്ദര്‍, ഛായാഗ്രഹണം: ജിസ് ബിന്‍ സെബാസ്റ്റ്യന്‍, ഷിജി ജയദേവന്‍. എഡിറ്റിങ്: ഗ്രേസണ്‍, കലാസംവിധാനം: ഹംസ വള്ളിത്തോട്, കോസ്റ്റ്യും ഡിസൈന്‍: റോസ് റെജീസ്,  മേക്കപ്: ജയന്‍ പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടടേര്‍സ് : ടിവിഎന്‍.കെ. വര്‍ഗീസ്. ആന്റോസ് മാണി,ഫിനാന്‍സ് കണ്‍ട്രോളര്‍:  ഷിബു സോണ്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് :സെന്തില്‍ പൂജപ്പുര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍:  ബിജു കടവൂര്‍. കഞ്ഞിക്കുഴി, ഇടുക്കി, ചേലച്ചുവട്, ചെറുതോണി, എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.