ബി. ജയചന്ദ്രൻ വിരമിച്ചു


ന്യൂജെൻ തലമുറപോലും ഏറ്റെടുത്ത് ആസ്വദിക്കുന്ന ‘മൂക്കില്ലാരാജ്യത്ത്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചാണ് ചലച്ചിത്രരംഗത്തെത്തിയത്.

ബി. ജയചന്ദ്രൻ

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായ ബി.ജയചന്ദ്രൻ 36 വർഷത്തെ സേവനത്തിനു ശേഷം ‘മാതൃഭൂമി’യിൽനിന്നു വിരമിച്ചു. തിരുവനന്തപുരം യൂണിറ്റിൽ ജില്ലാ ബ്യൂറോയുടെയും ‘മാതൃഭൂമി നഗരം’ പ്രത്യേക പതിപ്പിന്റെയും ചുമതലയുള്ള സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. ജില്ലയുടെയും തലസ്ഥാന നഗരത്തിന്റെയും അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ട് നിരവധി വാർത്താപരമ്പരകൾ കണ്ടെത്തി പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയിട്ടുണ്ട്. ജനകീയപ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ ഈ വാർത്തകൾക്കു കഴിഞ്ഞു. പെരുമാതുറ പാലം, ആറ്റിങ്ങൽ ബൈപ്പാസ്, ചിറയിൻകീഴ് മേൽപ്പാലം, മത്സ്യത്തൊഴിലാളികൾക്കായുള്ള മുട്ടത്തറ പാർപ്പിടസമുച്ചയം തുടങ്ങിയവ യാഥാർഥ്യമായത് ഇതിനുദാഹരണമാണ്.

വർക്കല ശിവഗിരി എസ്.എൻ. കോളേജിൽനിന്ന് ബിരുദവും കൊല്ലം എസ്.എൻ. കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ശേഷം 1985-ൽ മാതൃഭൂമി കോഴിക്കോട് യൂണിറ്റിലായിരുന്നു തുടക്കം. പത്രത്തിൽനിന്ന് പിന്നീട് ‘ചിത്രഭൂമി’യിലേക്കു മാറി. മലയാള ഫിലിം ജേണലിസത്തിന്റെ അജൻഡ മാറ്റിമറിക്കുന്ന നിരവധി റിപ്പോർട്ടുകൾ ചിത്രഭൂമിയിലൂടെയും മാതൃഭൂമിയുടെ സിനിമാപ്പേജുകളിലൂടെയും പ്രസിദ്ധീകരിച്ചു. മാതൃഭൂമിയുടെ സിനിമാപ്പേജായ ‘താരാപഥ’ത്തിന്റെ ചുമതലയും വഹിച്ചിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചലച്ചിത്രനിരൂപണ പംക്തിയായ ‘ചിത്രശാല’യിൽ തുടർച്ചയായി എഴുതിയിരുന്നു.

മലയാള സിനിമയുടെ ഡിജിറ്റൽ യുഗത്തിലേക്കുള്ള മാറ്റം രേഖപ്പെടുത്തിയ ആദ്യ ലേഖനം ‘മാറുന്ന മലയാള സിനിമ’ മാതൃഭൂമി വാരാന്തപ്പതിപ്പിൽ കവർ സ്റ്റോറിയായിരുന്നു. എം.ടി.വാസുദേവൻ നായർ പീരിയോഡിക്കൽസ് എഡിറ്ററായിരുന്ന കാലത്ത് ‘ഗൃഹലക്ഷ്മി’യുടെ പത്രാധിപസമിതി അംഗമായിരുന്നു. പിന്നീട് മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിലും ജോലിചെയ്തു. 2010-ൽ കണ്ണൂരിലും തുടർന്ന് തിരുവനന്തപുരത്തും ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു.

ന്യൂജെൻ തലമുറപോലും ഏറ്റെടുത്ത് ആസ്വദിക്കുന്ന ‘മൂക്കില്ലാരാജ്യത്ത്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചാണ് ചലച്ചിത്രരംഗത്തെത്തിയത്. ഈ ചിത്രത്തിലെ രംഗങ്ങളും കഥാപാത്രങ്ങളും 30 വർഷത്തിനു ശേഷം ഇന്നും ട്രോളുകളായി സാമൂഹികമാധ്യമങ്ങളിലൂടെ ഏറെ ആഘോഷിക്കപ്പെടുന്നു. ‘വാരഫലം’, ‘ആചാര്യൻ’, ‘വക്കീൽ വാസുദേവ്’, ‘ഇന്ദ്രിയം’ എന്നീ ചിത്രങ്ങൾക്കും തിരക്കഥ രചിച്ചിട്ടുണ്ട്.

വർക്കല മുണ്ടയിൽ ഭാസ്കരവിലാസത്തിൽ പരേതനായ ജി.ഭാസ്കരൻ നായരുടെയും റിട്ട. അധ്യാപിക ജെ.ഭാനുമതി അമ്മയുടെയും മകനാണ്. ദൂരദർശനിലെ അവതാരകയും ക്ഷീരവികസന വകുപ്പിൽ ഉദ്യോഗസ്ഥയുമായിരുന്ന എസ്.എസ്.ശ്രീകലയാണ് ഭാര്യ. ജെ.എസ്.മാധവ് (ഓസ്‌ട്രേലിയ), ജെ.എസ്.ഭാനു ഭാസ്‌കർ(വിദ്യാർഥി, പോണ്ടിച്ചേരി സർവകലാശാല) എന്നിവർ മക്കളും കെ.എസ്.ശ്രുതി (ഓസ്‌ട്രേലിയ) മരുമകളുമാണ്.

ബി.ജയചന്ദ്രന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌ കുമാറിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ യാത്രയയപ്പു നൽകി. ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി.നിധീഷ്, എഡിറ്റർ മനോജ് കെ.ദാസ്, മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണൻ എന്നിവരും വിവിധ യൂണിറ്റുകളിൽനിന്നുള്ള സഹപ്രവർത്തകരും സംസാരിച്ചു.

Content Highlights: B Jayachandran Retired from The Mathrubhumi script writer Journalist

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented