
ലോക സിനിമയിലെ ഏറ്റവും അധികം വരുമാനം നേടിയ സിനിമ എന്ന റെക്കോഡ് തിരിച്ചു പടിച്ച് അവതാര്‍. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ഈ ചിത്രം ചൈനയില്‍ വീണ്ടും റിലീസ് ചെയ്തതോടെയാണ് അവതാര്‍ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്. 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തായിരുന്നു. 2019ല്‍ അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം അവതാറിന്റെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു.
അവതാറിന്റെ ചൈന റീറിലീസിന്റെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടുതന്നെ 12.3 മില്യണ്‍ യുഎസ് ഡോളറുകള്‍ സ്വന്തമാക്കി ആകെ 2.82 ബില്ല്യണ്‍ യു.എസ് ഡോളര്‍ കളക്ഷന് നേടി. 2.79 ബില്ല്യണ്‍ യു.എസ് ഡോളറാണ് അവഞ്ചേഴ്‌സ് നേടിയത്. ഈ നേട്ടത്തില്‍ ജെയിംസ് കാമറൂണിനെ അഭിനന്ദിച്ച് അവഞ്ചേഴ്‌സ് സംവിധായകരായ റുസ്സോ ബ്രദേഴ്സ് രംഗത്ത് വന്നിരുന്നു. മൂന്നാം സ്ഥാനത്ത് കാമറൂണിന്റെ തന്നെ ടൈറ്റാനിക്കാണ്. 1997 ല്‍ പുറത്തിറങ്ങിയ ചിത്രം ഏകദേശം 12 വര്‍ഷത്തോളം ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.
അതേ സമയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാനിച്ചു. മൂന്നാംഭാഗത്തിന്റെ ചിത്രീകരണം 95 ശതമാനം പൂര്‍ത്തിയായി. ലോക്ക് ഡൗണ്‍ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂണ്‍ മൂന്നോട്ട് പോയിരുന്നു. ന്യൂസീലന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലന്‍ഡ് പൂര്‍ണമായും കോവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാര്‍ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചു.
മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം യാഥാര്‍ഥ്യമായത്.
അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിര്‍മാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കില്‍ പിന്നീട് കഥ വികസിച്ചുവന്നപ്പോള്‍ നാല് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടക്കില്ല. ലോകമൊട്ടാകെ റിലീസ് ചെയ്‌തെങ്കില്‍ മാത്രമേ മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനാകൂ.
Content Highlights: Avatar Overtakes Avengers: Endgame, Highest-Grossing Film Worldwide, James Cameron, Russo brothers, Titanic, Rerelease in China
Published: 15 Mar 2021, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented