വാഷിങ്ടൺ: ടൈറ്റാനിക് കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിപ്പോയ അതേ വാർഷിക ദിനത്തിൽ അമേരിക്കയിലെ ഒരു മ്യൂസിയത്തിലെ ടൈറ്റാനിക് പ്രദർശനശാലയിൽ വെള്ളപ്പൊക്കം ഉണ്ടായ വാർത്ത കൗതുകമുണർത്തുന്നു. ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള വോളോ മ്യൂസിയത്തിലാണ് ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത ഇടിമിന്നലിനെത്തുടർന്ന് ഈ സംഭവം നടന്നത്. കഴിഞ്ഞ 40 വർഷത്തിനിടെ ഈ കെട്ടിടത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഇത് രണ്ടാം തവണ മാത്രമാണെന്ന് മ്യൂസിയം അധികൃതർ വ്യക്തമാക്കി.
മ്യൂസിയത്തിന്റെ മാർക്കറ്റ് ഡയറക്ടറായ ജിം വോജ്ഡില ഈ സംഭവത്തെ അമാനുഷികം എന്നാണ് വിശേഷിപ്പിച്ചത്. ടൈറ്റാനിക് മുങ്ങിയ അതേ വാർഷിക ദിനത്തിൽ തന്നെ പ്രദർശനശാലയിൽ വെള്ളം കയറുന്നത് വെറുമൊരു വിരോധാഭാസമല്ലെന്നും ഇതിനെക്കുറിച്ച് എന്ത് വിചാരിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പ് മ്യൂസിയം തുറന്ന ആദ്യ വർഷത്തിലാണ് ഇവിടെ വെള്ളപ്പൊക്കം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഈ യാദൃശ്ചികത തങ്ങളിൽ ഭയമുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദർശനശാലയിലെ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കാനായി ജീവനക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. ടൈറ്റാനിക്കിലെ യാത്രക്കാരായിരുന്ന ജോൺ ജേക്കബ് ആസ്റ്റർ, ബെഞ്ചമിൻ ഗുഗ്ഗൻഹൈം, ലേഡി ഡഫ് ഗോർഡൻ എന്നിവരുടെ ഉടമസ്ഥതയിലായിരുന്ന ആറ് മില്യൺ ഡോളറിലധികം വിലമതിക്കുന്ന വാഹനങ്ങൾ ഈ ശേഖരത്തിലുണ്ട്. കൂടാതെ അക്കാലത്തെ ഫാഷൻ വസ്ത്രങ്ങളും കലാരൂപങ്ങളും ഈ വെള്ളപ്പൊക്കത്തിൽ നശിക്കാതെ കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചു.
അമാനുഷികമായ പല സംഭവങ്ങളും വോളോ സബർബിലുള്ള ഈ മ്യൂസിയത്തിൽ നടന്നതായി റിപ്പോർട്ടുകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. മ്യൂസിയത്തിന്റെ ഇത്തരം ഭയാനകമായ ചരിത്രം ടൈറ്റാനിക് വാർഷികത്തിലെ വെള്ളപ്പൊക്കത്തിന് കൂടുതൽ നിഗൂഢത നൽകുന്നു.
Content Highlights: An eerie coincidence as the Volo Museum's Titanic exhibit floods on the 2026 anniversary of the sinking.
Published: 18 Apr 2026, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented