ജയിംസ് കാമറൂണ്‍ സംവിധാനത്തിലൊരുങ്ങിയ അവതാര്‍-2 ലോക ബോക്‌സ് ഓഫീസില്‍ വലിയ നേട്ടത്തിലേക്ക്. ഡിസംബര്‍ 16-ന് റിലീസായ ചിത്രം ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ 900 മില്ല്യണ്‍ ഡോളര്‍ (7400കോടി ഇന്ത്യന്‍ രൂപ) കളക്ഷനെ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം 855 മില്ല്യണ്‍ ഡോളര്‍ (7000 കോടി ഇന്ത്യന്‍ രൂപ)നേടിയ ചിത്രം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ കളക്ഷന്‍ തകര്‍ക്കുമെന്നാണ് കരുതുന്നത്.

To advertise here,

ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 2009-ല്‍ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാഗമാണ് അവതാര്‍-ദ വേ ഓഫ് വാട്ടര്‍. 24000 കോടി രൂപയായിരുന്നു ചിത്രം ലോക ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 

ഡോക്ടര്‍ സ്‌ട്രേഞ്ചിനെ തകര്‍ക്കുന്നതോടെ ടോപ് ഗണ്‍ മാവെറിക്കും ജുറാസ്സിക് വേള്‍ഡുമാണ് അവതാറിന്റെ മുന്നില്‍ കളക്ഷന്‍ നേടിയിട്ടുള്ള മറ്റു ചിത്രങ്ങള്‍.

200 കോടി രൂപയാണ് എട്ടു ദിവസം കൊണ്ട് അവതാര്‍-2 ഇന്ത്യയില്‍ നിന്നും നേടിയത്.