സിനിമാ- സീരിയല്‍ താരമായ ബാലാജി ശര്‍മ ആദ്യമായി സംവിധാനംചെയ്ത എടിഎം ( എനി ടൈം മിസ്റ്ററി) ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു. മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയില്‍ വരുന്ന ചിത്രം ഒരു രാത്രിയില്‍ എടിഎമ്മില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് മുന്നോട്ട് പോകുന്നത്.

To advertise here,

നഗരത്തിലെ എടിഎമ്മിലെ കാവല്‍ക്കാരനായ രാമന്റെ ജീവിതം, അലി എടിഎമ്മില്‍ എത്തുന്നതോടെ മാറിമറിയുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകളും ഉദ്യേഗജനകമായ ക്ലൈമാക്‌സുമുള്ള ചിത്രം സമീപകാലത്ത് റിലീസായ ഷോര്‍ട്ട് ഫിലിമുകളില്‍ മികച്ചതാണെന്നാണ്‌ പ്രേക്ഷക പ്രതികരണങ്ങള്‍.

ബാലാജി ശര്‍മ, സൗപര്‍ണിക സുബാഷ്, റോയ് മലമാക്കല്‍, സുരേഷ് വട്ടവിള, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഷംനാദ് ഷബീറിന്റെയാണ് കഥ. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് കൃഷ്. അയ്യപ്പന്‍ നായര്‍ എം.എസ്. ആണ് എഡിറ്റിങ്. എടിഎമ്മിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ജയ് ഹരി. ചിത്രം നിര്‍മിച്ചിരിക്കുന്നത് നവോമിക സിനി ഹൗസും ബൊഗെയിന്‍വില്ല ഫിലിംസും ചേര്‍ന്നാണ്.