രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിൾ ഇവരെ ഇടിക്കുകയായിരുന്നു.

നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യ രൂപാലി ബറുവയും ഗുവാഹാത്തിയിൽ വാഹനാപകടത്തിൽപെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഈ അപകടത്തിൽ ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ ആരാധകർക്കിടയിൽ ആശങ്ക പടർന്നെങ്കിലും, തങ്ങൾ സുരക്ഷിതരാണെന്നും നിലവിൽ ചികിത്സയിലാണെന്നും ആശിഷ് വിദ്യാർത്ഥി തന്നെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന ഒരു മോട്ടോർ സൈക്കിൾ ഇവരെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അധികൃതരെ വിവരമറിയിക്കുകയും അടിയന്തര സേവന വിഭാഗം സ്ഥലത്തെത്തി ദമ്പതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ചികിത്സയ്ക്കായി ഗുവാഹാത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ആശുപത്രിയിൽ നിന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് താരം തന്റെയും ഭാര്യയുടെയും ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചത്. തനിക്ക് നിസ്സാര പരിക്കുകൾ മാത്രമേയുള്ളൂവെന്നും സാധാരണ നിലയിൽ നടക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രൂപാലിയെ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത് എന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.
നിലവിൽ ഇരുവരും സുഖം പ്രാപിച്ചുവരികയാണ്. അപകടസമയത്ത് തങ്ങളെ സഹായിച്ച പ്രാദേശിക നിവാസികൾക്കും മെഡിക്കൽ ജീവനക്കാർക്കും അടിയന്തര സേവന വിഭാഗത്തിനും താരം നന്ദി രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ബോധം വീണ്ടെടുത്തതായി താൻ പോലീസുമായി ബന്ധപ്പെട്ട് അറിഞ്ഞുവെന്നും ആശിഷ് വിദ്യർത്ഥി അറിയിച്ചു.
Content Highlights: Actor Ashish Vidyarthi and wife Rupali Barua involved in a road accident in Guwahati. Both are safe and recovering. Get the latest updates here.
Published: 03 Jan 2026, 06:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented