പ്രശസ്ത സംവിധായകൻ അരുൺ ഗോപി നിർമാണ രംഗത്തേക്ക് കടക്കുന്നു. അരുൺ ഗോപി നിർമിക്കുന്ന ആദ്യചിത്രത്തിന് പൂജയോടെ തുടക്കം കുറിച്ചു. അരുൺ ഗോപി എക്സൈറ്റ്മെന്റിന്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ആദ്യ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ നിഖിൽ മോഹൻ ആണ്. അർജുൻ അശോകൻ ആണ് ചിത്രത്തിലെ നായകൻ. തിങ്കളാഴ്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ നടന്നത്.

To advertise here,

അണിയറ പ്രവർത്തകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിധ്യത്തിൽ നടൻ ഹരിശ്രീ അശോകൻ സ്വിച്ചോൺ കർമ്മവും, ഹൈബി ഈഡൻ എംപി, ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചടങ്ങുകൾ ചിത്രത്തിന് തുടക്കമിട്ടത്.

മോഹനകൃഷ്ണൻ, അനിതാ മോഹൻ, ജസ്റ്റിൻ മാത്യു, ആൻഡ്രൂസ് തോമസ്, പി.എസ്. സുരാജ്, റംസി എന്നിവർ ഭദ്രദീപം തെളിയിച്ചു. ഛായാഗ്രാഹകൻ ഷാജികുമാർ, ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, ഷീലു എബ്രഹാം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംവിധായകൻ ഡിജോ ജോസിനോടെപ്പം പ്രവർത്തിച്ച നിഖിൽ മോഹൻ, ദിലീപ് നായകനായ പ്രിൻസ് & ഫാമിലി എന്ന ചിത്രത്തിന്റെ കോ-റൈറ്റർ കൂടിയായിരുന്നു. നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിന്റെ കഥ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാകും ഇത്. അർജുൻ അശോകനൊപ്പം ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദുബായ്, പോണ്ടിച്ചേരി, കൊച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാകുക. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. വൻ വിജയം നേടിയ സുമേഷ് രമേഷ്, വലിയ പ്രതീക്ഷ നൽകുന്നതും, അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നതുമായ ചത്താപച്ച എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, സംഗീതം - ഇലക്ട്രോണിക്ക് കിളി, എഡിറ്റിങ് - സാഗർ ദാസ്, കലാസംവിധാനം - അജി കുറ്റിയാനി, മേക്കപ്പ്- സ്വേതിൻ വി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പാർഥൻ, പ്രൊഡക്ഷൻ മാനേജർ - വിവേക്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിഹാബ് വെണ്ണല, സ്റ്റിൽസ് - രാംദാസ് മാത്തൂർ, പിആർഒ - ശബരി.