ആക്ഷൻ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച അർജുൻ ദാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൺസ് മോർ. ഇതുവരെയുള്ള കരിയറില് നിന്നും മാറി റൊമാന്റിക് കോമഡി ചിത്രവുമായാണ് അർജുൻ ദാസ് എത്തുന്നത്.

കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരു തമിഴ്ഗാനം. അർജുൻ ദാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ വൺസ് മോറിലെ പുതിയ ഗാനമാണിത്. 'ഇന്ദ്ര' എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ഹനാൻ ഷാ ആണ്. ഹനാൻ ഷായുടെ ആദ്യ തമിഴ് ഗാനമാണിത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഹെഷാം അബ്ദുൽ വഹാബ് ആണ്. ഗാനത്തിൽ തമിഴ്, മലയാളം വരികൾ കടന്നുവരുന്നുണ്ട്.
അർജുൻ ദാസ്, സോന ഓലിക്കൽ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിക്കുന്നത്.
കോഴിക്കോട്ടെ പ്രശസ്തമായ പല സ്ഥലങ്ങളും ഗാനത്തിൽ കാണാം. അരുൺ ആലാട്ട്, വിഘ്നേഷ് ശ്രീകാന്ത് എന്നിവരാണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. അതിഥി ശങ്കർ ആണ് മറ്റൊരു നായികയായി എത്തുന്നത്. വിഘ്‌നേഷ് ശ്രീകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മില്യൺ ഡോളർ സ്റ്റുഡിയോസിന്റെ ബാനറിൽ യുവരാജ് ഗണേശൻ ആണ് വൺസ് മോർ നിർമിക്കുന്നത്. ചിത്രം ഈ വർഷം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് അർജുൻ ദാസ്. താരത്തിന്റെ ശബ്ദത്തിനും ഏറെ ആരാധകരുണ്ട്. ആക്ഷൻ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച അർജുൻ ദാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് വൺസ് മോർ. ഇതുവരെയുള്ള കരിയറിൽ നിന്നും മാറി റൊമാന്റിക് കോമഡി ചിത്രവുമായാണ് അർജുൻ ദാസ് എത്തുന്നത്.
ഹരീഷ് ദുരൈരാജ് സംവിധാനം ചെയ്യുന്ന കോൺ സിറ്റി എന്ന ചിത്രവും അർജുൻ ദാസ് നായകനായി വരുന്നുണ്ട്. അന്ന ബെൻ ആണ് നായിക. യോഗി ബാബു, വടിവുക്കരസി, അഖിലൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അടുത്തിടെ പുറത്തിറങ്ങുകയും ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിരുന്നു.
Content Highlights: The romantic track 'Indra' from Arjun Das's upcoming rom-com 'Once More', composed by Hesham Abdul Wahab and featuring Hanan Shaah's Tamil debut, showcases a beautiful love story set in the backdrop of Kozhikode.
Published: 04 Apr 2026, 08:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented