
ആരാധകർക്കിടയിൽ ചർച്ചയായി തെന്നിന്ത്യൻ നടൻ അർജുൻ ദാസിന്റെ കുറിപ്പ്. താരം കഴിഞ്ഞദിവസം പങ്കുവെച്ച കുറിപ്പാണ് ചർച്ചകൾക്ക് കാരണമായത്. വളരെ വൈകാരികമായ, അതീവദുഃഖിതനാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള കുറിപ്പാണ് അർജുൻ ദാസ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.
'ഒരാളെ ഇഷ്ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്താൽ എങ്ങനെ അതിനെ മറികടക്കാൻ സാധിക്കും?' എന്നായിരുന്നു അർജുൻ ദാസിന്റെ കുറിപ്പ്. തകർന്ന ഹൃദയത്തിന്റെ ഇമോജിക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ കൂടുതൽ വിശദാംശങ്ങൾ ഒന്നുമില്ല. ഇതേത്തുടർന്നാണ് താരം പ്രണയത്തകർച്ചയിലാണോയെന്ന ചോദ്യവുമായി ആരാധകർ എത്തിയത്.
ചിലർ താരത്തിന്റെ മാനസികാരാഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, പോസ്റ്റ് സിനിമാ പ്രൊമോഷന്റെ ഭാഗമാണോയെന്നും മറ്റുചിലർ ചോദിക്കുന്നുണ്ട്. പലതരം ചർച്ചകൾ കൊഴുക്കുന്നുണ്ടെങ്കിലും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തേ, താരത്തെ ഒരു യുവതിക്കൊപ്പം കണ്ടത് വലിയ ചർച്ചകൾക്ക് ഇടവെച്ചിരുന്നു. കൂടെയുള്ളത് ആരാണെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നില്ല. ഇരുവരും ഫ്രെയിമിൽ പുറംതിരിഞ്ഞുനിൽക്കുന്ന ചിത്രമായിരുന്നു ച്രചരിച്ചത്. അർജുൻ യുവതിയുടെ തോളിൽ കൈവച്ചുനിൽക്കുന്നതായാണ് ചിത്രം.
മലയാളി നടി ഐശ്വര്യ ലക്ഷ്മിയുമായി താരം പ്രണയത്തിലാണെന്നും പ്രചാരണമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രം പ്രചരിച്ചതോടെയാണ് പ്രചാരണം കൊഴുത്തത്. എന്നാൽ, അഭ്യൂഹങ്ങൾ നിഷേധിച്ച ഐശ്വര്യ, അത് സാധാരണ സുഹൃത്തുക്കൾ തമ്മിലെ സ്‌നേഹപ്രകടനം മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രണയവിവാഹമാണോ, അറേഞ്ച്ഡ് മാര്യേജ് ആണോ താത്പര്യം എന്ന ചോദ്യത്തോട് നേരത്തേ അർജുൻ, വിവാഹമേ വേണ്ടെന്ന ഉത്തരമായിരുന്നു നൽകിയത്.
2012 മുതൽ തമിഴ് തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ് അർജുൻ ദാസ്. 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ഗുഡ് ബാഡ് അഗ്ലി' തുടങ്ങി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനാകുന്ന തരുൺ മൂർത്തി ചിത്രം 'ടോർപിഡോ'യിൽ അർജുൻ പ്രധാന വേഷത്തിലെത്തും.
Content Highlights: Arjun Das shared an emotional note about heartbreak on social media. Fans speculate a potential breakup, though some suggest it may be movie promotion. The actor has previously faced rumors regarding his relationship status. Arjun Das clarified in the past that he is not interested in marriage
Published: 13 Mar 2026, 11:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented