അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ നടന്ന പരിപാടിയിൽ 20,000-ത്തോളം പേരാണ് പങ്കെടുത്തത്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്‌മാനാണ് വാർത്താകേന്ദ്രം. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വിവാദമായതോടെയാണ് റഹ്‌മാൻ വാർത്തകളിൽ നിറഞ്ഞത്. ഇതിനോടുള്ള പ്രതികരണവും വാദപ്രതിവാദവുമെല്ലാമായി വിവാദം ഇപ്പോഴും തുടരുകയാണ്. വിവാദങ്ങൾ തുടരുമ്പോഴും തന്റെ സംഗീതയാത്രയുമായി മുന്നോട്ട് പോകുകയാണ് റഹ്‌മാൻ. വെള്ളിയാഴ്ച യുഎഇയിൽ നടത്തിയ സംഗീതപരിപാടിയിലെ എ.ആർ. റഹ്‌മാന്റെ പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്.
അബുദാബിയിലെ ഇത്തിഹാദ് അരീനയിലാണ് പരിപാടി നടന്നത്. മണിരത്‌നത്തിന്റെ ആയുധ എഴുത്ത് എന്ന ചിത്രത്തിലെ ജനഗണമന എന്ന ഗാനവും റഹ്‌മാന്റെ മാസ്റ്റർപീസായ വന്ദേമാതരവും അദ്ദേഹം വേദിയിൽ അവതരിപ്പിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇവയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഏകദേശം 20,000 പേരാണ് ഇത്തിഹാദ് അരീനയിൽ റഹ്‌മാന്റെ പരിപാടി കാണാനെത്തിയത്.
'വിമർശകർക്ക് എ.ആർ റഹ്‌മാൻ ഇന്ന് രാത്രി മറുപടി നൽകുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അദ്ദേഹം അത് ചെയ്തു' -വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരാൾ എക്‌സിൽ കുറിച്ചു. 'എ.ആർ. റഹ്‌മാൻ ജനഗണമനയിൽ തുടങ്ങി വന്ദേമാതരത്തിൽ അവസാനിപ്പിച്ചു' എന്ന് മറ്റൊരാൾ കുറിച്ചു.
ഇവയ്ക്ക് പുറമെ ഒട്ടേറെ ദക്ഷിണേന്ത്യൻ ഗാനങ്ങളും ഹിന്ദി ഗാനങ്ങളും അദ്ദേഹം പരിപാടിയിൽ ആലപിച്ചിരുന്നുവെന്ന് പ്രിൻസ് എന്ന ലൈഫ്‌സ്റ്റൈൽ ഇൻഫ്‌ളുവൻസർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. റഹ്‌മാന് ഓസ്‌കാർ പുരസ്‌കാരം കിട്ടിയ, സ്ലം ഡോഗ് മില്യണയറിലെ ജയ് ഹോ എന്ന ഗാനവും നാല് മണിക്കൂർ നീണ്ട പരിപാടിയിൽ അദ്ദേഹം ആലപിച്ചു.
Content Highlights: Amidst ongoing controversies following his BBC interview, AR Rahman delivered a powerful performance at Abu Dhabi's Etihad Arena. The composer enthralled a 20,000-strong crowd with hits like 'Jana Gana Mana' and 'Vande Mataram'. Fans on social media hailed the concert as a fitting reply to his critics.
Published: 24 Jan 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented