ബോളിവുഡിലെ സിനിമാ പ്രൊമോഷന്‍ പരിപാടികള്‍ക്കെതിരെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കോമള്‍ നഹ്തയ്‌ക്കൊപ്പമുള്ള പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബോളിവുഡിലെ സിനിമാ പ്രൊമോഷനുകള്‍ പാഴ്‌ചെലവാണെന്നും അര്‍ഥശൂന്യമാണെന്നും അദ്ദേഹം തുറന്നടിച്ചു.

To advertise here,

'ബോളിവുഡിലെ സിനിമാ പ്രൊമോഷനുകള്‍ വലിയ പാഴ്‌ചെലവാണ്. ദക്ഷിണേന്ത്യയില്‍ പ്രൊമോഷനുകള്‍ക്ക് ഒരു പരിധിയുണ്ട്. അത് ഇവിടെയും നടപ്പാക്കണം. ഇവിടെ, വലിയ രീതിയില്‍ പ്രൊമോഷന്‍ ചെയ്യാന്‍ ശേഷിയുള്ളവരാണെങ്കില്‍ അത് ചെയ്യും. അപ്പോള്‍ ചെറിയ സിനിമകള്‍ അതില്‍ മുങ്ങിപ്പോകും.' -അനുരാഗ് കശ്യപ് പറഞ്ഞു.

Also Read: വിജയ് ദേവരകൊണ്ടയെ വിവാഹം കഴിക്കും, ജീവിതപങ്കാളിക്ക് വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങും -രശ്മികാ മന്ദാന

'ഇവിടെ വളരെ കുറച്ച് തിയേറ്ററുകള്‍ മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അന്ന് മൗത്ത് പബ്ലിസിറ്റിയാണ് കൂടുതലായി ഉണ്ടായിരുന്നത്. എന്റേത് ലളിതമായൊരു യുക്തിയാണ്. എന്തുകൊണ്ടാണ് ജാപ്പനീസ് അനിമേഷൻ ചിത്രം ഡീമന്‍ സ്‌ലയര്‍ ഇവിടെ വിജയിക്കുന്നത്? ബ്രാഡ് പിറ്റിന്റെ എഫ്1 ഇന്ത്യയില്‍ വിജയിച്ചു. അത് അദ്ദേഹം ഇവിടെ വന്ന് പ്രൊമോഷന്‍ ചെയ്തത് കൊണ്ടല്ല.' -അനുരാഗ് കശ്യപ് തുടര്‍ന്നു.