
നവാഗത സംവിധായകനായ അനുപ് നാരായണന്റെ എവ്രഹാം യാക്കോബിന്റെ 137 ഒഡീഷനുകൾ എന്ന ചിത്രം ടോക്യോ ലിഫ്റ്റ്-ഓഫ് ചലച്ചിത്ര മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. യാക്കോബായി എത്തുന്നത് ബിഗ് ബിയിലൂടെ ശ്രദ്ധേയനായ രമേശ് വർമ്മയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും അനൂപ് നാരായണനാണ്.
സൂപ്പർതാരങ്ങളൊന്നുമില്ലാത്ത ചിത്രമായതിനാൽ വിതരണക്കാരെ തേടി നടക്കുകയാണ് അണിയറ പ്രവർത്തകർ. കോവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞാൽ ചിത്രം തിയ്യറ്ററുകളിൽ റിലീസ് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകൻ പറയുന്നു.
ചിത്രത്തെക്കുറിച്ച് സംവിധായകൻ പറയുന്നതിങ്ങനെ... ''എവ്രഹാം യാക്കോബ്, വയസ്സ് ഏതാണ്ട് അറുപത്, മട്ടാഞ്ചേരിക്കാരൻ, ഇന്ത്യയിൽ അവശേഷിക്കുന്ന അവസാനത്തെ ജൂതരിൽ ഒരാൾ. യാക്കോബിന് സിനിമ പ്രാണൻ പോലെ ഇഷ്ട്ടമാണ്. ഈ പ്രായത്തിലും പറ്റുന്ന സിനിമ ഓഡീഷനൊക്കെ പോകും. ഒരു ചാൻസ് കിട്ടാൻ. പക്ഷെ, യാക്കോബിന്റെ ഭാഷയിൽ പറഞ്ഞാൽ - "ഇത് വരെ ഒന്നും കിട്ടിയിട്ടില്ല. എന്നാലും കക്ഷിക്ക് വിട്ടു കൊടുക്കാൻ ഭാവമില്ല. യാക്കോബിന്റെ സുഹൃത്ത് നന്ദൻ യാക്കോബിന്റെ 137 ഓഡീഷനുകളുടെയും ഒരു രജിസ്റ്റർ തയാറാക്കി വെച്ചിട്ടുണ്ട്. പക്ഷെ ഈ 137 ഓഡീഷനകളുടെ ഇടയിൽ, യാക്കോബ് ഒരു കാര്യം മനസ്സിലാക്കി. ഒരു നല്ല നടന്റെ ലക്ഷ്യം, ഒരു നല്ല മനുഷ്യനാവുക എന്നതാണ്. അതിനു പലരായി ജീവിക്കണം. പിന്നെ അതിന് വേണ്ടിയാണ് ഓഡീഷനുകൾ. സിനിമ തുടങ്ങുന്നത് യാക്കോബിന്റെ 132ആം ഓഡീഷനിലും, അവസാനിക്കുന്നത് 137ലുമാണ്. ഇതിനിടയിൽ യാക്കോബിന്റെ ജീവിതം, പ്രണയം, വളർത്ത് മകൻ അവ്നെർ, ഇതിലെല്ലാം കൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമ.
ഞാൻ എല്ലായ്പ്പോഴും അഭിനേതാക്കളിൽ ആകൃഷ്ടനായിരുന്നു. അവർ ഒരു റോൾ ചെയ്യുമ്പോൾ, അവർ കഥാപാത്രത്തെ അവതരിപ്പിക്കുന്നു അല്ലെങ്കിൽ, അവർ കഥാപാത്രമായി മാറുന്നു ? ആ പ്രക്രിയ അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു? ഇത് വേദനാജനകമാണോ? ഇത് സന്തോഷമാണോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ സിനിമ''- അനുപ് പറയുന്നു.
നിർമ്മാണം- മാരിഗോൾഡ് ക്രിയേറ്റീവ് (തോമസ് കുര്യൻ അമ്പാട്ട് ), എഡിറ്റിംഗ്- അനുപ് നാരായണൻ, സഹ സംവിധാനം- എബി കപ്പിത്താൻ, ജയകൃഷ്ണൻ ടി സി, ആശിക് സതീഷ്, സംഗീതം- ടി എസ് വിഷ്ണു, ഹിഷാം അബ്ദുൾ വഹാബ് (നിറം തൊടാൻ വരൂ ), ഡബ്ബിംങ്, സോംഗ് റെക്കോർഡിങ്- ജിബിൻ ജോർജ്, ശാലിമ പി.എസ്, പാട്ട് മിക്സിംഗും മാസ്റ്ററിംഗും- ഹാപ്പി ജോസ്, വരികൾ- സഞ്ജന.
അഭിനേതാക്കൾ:
രമേഷ് വർമ്മ - എവ്രഹാം യാക്കോബ്
ആനന്ദ് ഗോപിനാഥൻ - അവ്നർ യാക്കോബ്
തുഷാര നമ്പ്യാർ - ജ്യോതി
രാജേഷ് ബാബു രാജ് - നന്ദൻ
ഭദ്ര വെങ്കിടേശ്വരൻ - എസ്ഥേർ
ഹനോക് വി സാബു - അവ്നർ യാക്കോബ് (കുട്ടി)
ഷംസീന വി ടി - രേഖ തോമസ്
മത്തായി ബിബിൻ - റാഫി
വിഷ്ണു വിദ്യാധരൻ - ഹരി
അനീഷ ഉമ്മർ - ഫാത്തിമ
ലാലു വർഗ്ഗീസ് - രാജു
അജേഷ് ബാബു - മൂത്ത മകൻ
ജോഹർ കനേഷ് - നിർമ്മാതാവ്
അരുൺ - മേനോൻ
ധന്യ നാഥ് - റിസപ്ഷനിസ്റ്റ്
മായ വിനോദിനി - ജ്യോതിസ് അമ്മ
സേതു - ഇക്ക
Content Highlights: Anup Narayanan The 137 Auditions of Avrahaam Yaakob movie teaser
Published: 07 Aug 2020, 01:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented