
കോവിഡ് പ്രതിസന്ധിയില്‍ രാജ്യം മുഴുവന്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ വിനോദയാത്രപോയതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന താരങ്ങള്‍ക്കെതിരേ നടന് അന്നു കപൂര്‍. ഭക്ഷണം കഴിക്കാന്‍ ഗതിയില്ലാത്തവര്‍ക്ക് മുന്നിലാണ് ഈ പ്രകടനമെന്ന് മറക്കരുതെന്ന് അന്നു കപൂര്‍ പറയുന്നു. ഹോളിവുഡ് ഹാംഗാമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിമര്‍ശനം.
''നിങ്ങള്‍ക്ക് പണമുണ്ടെങ്കില്‍, സൗകര്യമുണ്ടെങ്കില്‍ വിനോദയാത്രയ്ക്ക് പോകാം, പോകാതിരിക്കാം. ആരും അതിന് തടസ്സമല്ല. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് മുന്പില് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയാകരുത്. നിങ്ങളുടെ ആഡംബര ഭോജനം പ്രദര്‍ശിപ്പിക്കുന്നത് പട്ടിണിക്കിടക്കുന്നവന് മുന്‍പിലാണ്. അങ്ങനെ ചെയ്യരുത്''- അന്നു കപൂര്‍ പറഞ്ഞു.
നടന് നവാസുദ്ദീന്‍ സിദ്ദിഖിയും സമാനമായ വിമര്‍ശനം ഉന്നയിച്ച് നേരത്തേ രംഗത്ത് വന്നിരുന്നു. രാജ്യമൊന്നടങ്കം കടുത്ത പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലര്‍ ഒന്നും അറിയാത്തത് പോലെ ചിലര്‍ ദന്തഗോപുരങ്ങളില്‍ ജീവിക്കുകയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി പറഞ്ഞു. വിനോദയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ച ഏതാനും ബോളിവുഡ് താരങ്ങള്ക്കെതിരേയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Content Highlights: Annu Kapoor slams celebrities posting vacation pictures
Published: 23 May 2021, 03:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented