ഇതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം.

ആറ്റുകാൽ പൊങ്കാലയിടാനെത്തിയ തന്റെ മോശം വീഡിയോകളും ക്ലിപ്പുകളുമെടുത്ത് ചിലർ പ്രചരിപ്പിച്ചെന്ന് നടി അന്ന രേഷ്മ രാജൻ. ആ ദിവസത്തെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധ മാറ്റുന്ന രീതിയിൽ ചില നിമിഷങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചു. ഇത് ഏതെങ്കിലും ഭക്തരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇതൊരിക്കലും തന്റെ ഉദ്ദേശ്യമായിരുന്നില്ലെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു അന്നയുടെ പ്രതികരണം.
അന്നയുടെ കുറിപ്പിന്റെ പൂർണരൂപം:
കൈകൂപ്പി, കണ്ണീരോടെ,
ആറ്റുകാൽ അമ്മയുടെ പുണ്യപാദങ്ങളിൽ പൊങ്കാല അർപ്പിക്കുന്നത് എന്റെ ആദ്യത്തെ അനുഭവമായിരുന്നു. കൊടും ചൂടിൽ, വിറകുപയോഗിച്ച് പാചകം ചെയ്ത്, ഹൃദയത്തിൽ വിശ്വാസത്തോടെ അമ്മയുടെ നാമം ജപിച്ച്, ശുദ്ധമായ ഭക്തിയോടെ മാത്രമാണ് ഞാൻ അവിടെ എത്തിയത്.
ഈ പുണ്യനിമിഷങ്ങൾക്കിടയിൽ, എന്റെ ചില അനാവശ്യ വീഡിയോകളും ക്ലിപ്പുകളും പകർത്തി ചിലർ പങ്കുവെച്ചു. മാധ്യമങ്ങളുൾപ്പെടെ എനിക്ക് ചുറ്റുമുണ്ടായിരുന്ന എല്ലാവരെയും ഞാൻ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തു. അന്നത്തെ ഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധ മാറ്റുന്ന രീതിയിൽ ചില നിമിഷങ്ങൾ പ്രദർശിപ്പിച്ചത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
എൻ്റെ സാരിയോ, ഭാവങ്ങളോ, എൻ്റെ ഭാഗത്തുനിന്നുണ്ടായ മറ്റെന്തെങ്കിലും കാര്യങ്ങളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരിക്കലുമത് എൻ്റെ ഉദ്ദേശ്യമായിരുന്നില്ല.
അമ്മ എൻ്റെ ഹൃദയം അറിയുന്നു. എൻ്റെ ചിരിക്ക് പിന്നിലെ പോരാട്ടങ്ങളും, പ്രാർത്ഥനകളും, ആത്മാർത്ഥതയും അമ്മക്കറിയാം. ആ സത്യം മാത്രം മതിയെനിക്ക്.
എല്ലാമെല്ലാം അമ്മയുടെ പാദങ്ങളിൽ സമർപ്പിച്ച്, ഞാൻ എപ്പോഴും ആറ്റുകാൽ അമ്മയുടെ ഒരു ഭക്തയായിരിക്കും.
Content Highlights: Actress Anna Rajan's emotional first experience at the Attukal Pongala festival., Expresses deep hurt over 'unwanted videos' captured and shared on social media., Offers a sincere apology for unintentionally hurting any devotee's sentiments.
Published: 05 Mar 2026, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented