മുപ്പത്തിയഞ്ചാം ജന്മദിനമാഘോഷിക്കുകയാണ് ബോളിവുഡ് നടി സോനം കപൂർ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയിരിക്കുന്നത്.

To advertise here,

സോനത്തിന് ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അച്ഛനും നടനുമായ അനിൽ കപൂർ.

"എന്റെ മകള്‍, ആനന്ദ് അഹൂജയുടെ യഥാര്‍ഥ പങ്കാളി, സ്‍ക്രീനിലെ താരം,അനുകരിക്കാനാവാത്ത സ്റ്റൈൽ ഐക്കണ്‍. അവളാണ്  എന്റെ അഭിമാനം, എന്റെ ആത്മവിശ്വാസം, എന്റെ സന്തോഷം, എനിക്കറിയാവുന്നവരിൽ വച്ചേറ്റവും വലിയ മനസിന് ഉടമയായവൾ ( ഞാൻ ഭയക്കുന്ന ഒരേ ഒരു വ്യക്തിയും) ഇപ്പോഴിതാ  മികച്ച ഒരു ഷെഫും...ജന്മദിനാശംസകൾ സോനം. നീ ഇന്ന് ഞങ്ങൾക്കൊപ്പം ഉള്ളതിൽ ഏറെ സന്തോഷം... എപ്പോഴും നിന്നെ ഞാൻ സ്‍നേഹിക്കുന്നു". അനിൽ കപൂർ കുറിച്ചു.

അച്ഛന്റെ ആശംസയ്ക്ക്  നന്ദി പറഞ്ഞ് സോനവും രം​ഗത്തെത്തിയിട്ടുണ്ട്. ഭർത്താവ് ആനന്ദ് അഹൂജയാണ് ഈ ജന്മദിനത്തിലെ തന്റെ അനു​ഗ്രഹമെന്നാണ് സോനം ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു.

"ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്, എനിക്കെന്താണോ ആവശ്യം അതെല്ലാം നൽകുന്നയാൾ, എന്റെ ജന്മദിനത്തിലെ അനു​ഗ്രഹം ഇവനാണ്. ആദ്യം കെട്ടിപ്പിടിച്ച അന്നു മുതൽ നിന്നെ ഞാൻ സ്നേഹിക്കുന്നു ആനന്ദ്.".സോനം കുറിക്കുന്നു

Content Highlights : Anil Kapoor Birthday wishes To Sonam Kapoor Ahuja