'ഞാനൊരു പ്രവാചകനല്ല, പ്രവാചക പുത്രനുമല്ല. ഞാന്‍ ഒരു ആട്ടിടയന്‍ ആകുന്നു'. ജാഫര്‍ ഇടുക്കിയുടെ ഗംഭീര വോയിസ് മോഡുലേഷനോടുകൂടിയ ഈ ഡയലോഗോടെയാണ് 'ആമോസ് അലക്‌സാണ്ടര്‍' ട്രെയ്‌ലര്‍ തുടങ്ങുന്നത്. ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്‌സാണ്ടറായി ചിത്രത്തില്‍ എത്തുന്നത്. നടന്‍ ടൊവിനോ തോമസാണ് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

To advertise here,

പൂര്‍ണ്ണമായും ഡാര്‍ക്ക് ക്രൈം ത്രില്ലര്‍ ജോണറില്‍ അജയ് ഷാജി കഥയെഴുതി സംവിധാനംചെയ്ത് മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മിച്ച 'ആമോസ് അലക്‌സാണ്ടര്‍' നവംബര്‍ 14-ന് തീയേറ്ററുകളില്‍ എത്തും.

ഒരു മീഡിയ പ്രവര്‍ത്തകനായി അജു വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നു. മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറിനെ ഇയാള്‍ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് 'ആമോസ് അലക്‌സാണ്ടറി'ലൂടെ പറയുന്നത്. 'ആമോസ് അലക്‌സാണ്ടര്‍' എന്ന അതിശക്തമായതും അസാധാരണവുമായകഥാപാത്രത്തെ അതിഗംഭീരമായ ഡയലോഗുകളിലൂടെയാണ് ജാഫര്‍ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിലെ നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ താര അമല ജോസഫ് ആണ്. മാധ്യമപ്രവര്‍ത്തകയായ നായികയുടെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള അന്വേഷണ യാത്രയും ട്രെയ്‌ലറിലൂടെ കാണാന്‍ സാധിക്കും. 14 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയും ആ സ്ഥലങ്ങളിലെ കാഴ്ചകളും ചിത്രത്തിലെ ദൃശ്യവിരുന്നാണ്.

കലാഭവന്‍ ഷാജോണ്‍, ഡയാനാ ഹമീദ്, സുനില്‍ സുഗത, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. രാജ്യത്തെ 14 സംസ്ഥാനങ്ങളിലും കേരളത്തില്‍ തൊടുപുഴയിലും പരിസരങ്ങളിലുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്്.

കഥ: അജയ് ഷാജി, പ്രശാന്ത് വിശ്വനാഥന്‍, ഗാനങ്ങള്‍: പ്രശാന്ത് വിശ്വനാഥന്‍, സംഗീതം: മിനി ബോയ്, ഛായാഗ്രഹണം: പ്രമോദ് കെ. പിള്ള, എഡിറ്റിങ്: സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം: കോയാസ്, മേക്കപ്പ്: നരസിംഹസ്വാമി, കോസ്റ്റ്യും ഡിസൈന്‍: ഫെമിന ജബ്ബാര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: ജയേന്ദ്ര ശര്‍മ, ക്രിയേറ്റീവ് ഹെഡ്: സിറാജ് മൂണ്‍ ബീം, സ്റ്റുഡിയോ ചലച്ചിത്രം, പ്രൊജക്ട് ഡിസൈന്‍: സുധീര്‍ കുമാര്‍, അനൂപ് തൊടുപുഴ, പ്രൊഡക്ഷന്‍ ഹെഡ്: രജീഷ് പത്തംകുളം, പ്രൊഡക്ഷന്‍ മാനേജര്‍: അരുണ്‍ കുമാര്‍ കെ, പ്രൊഡക്ഷന്‍ എക്‌സിക്ക്യൂട്ടീവ്: മുഹമ്മദ് പി.സി, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: അനില്‍ വന്ദന.