
ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ വനിതാദിനാഘോഷം സംഘടിപ്പിച്ചു. സംഘടനയുടെ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന പരിപാടികൾ നടി ഷീല ഉദ്ഘാടനം ചെയ്തു. ജയൻ ചേർത്തല അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബാബുരാജ് സ്വാഗതം പറഞ്ഞു
രാജഗിരി ആശുപത്രിയുമായി ചേർന്ന് അമ്മ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് മീനയും വനിതാ അംഗങ്ങൾക്കായി ഒരുക്കിയിരുന്ന രചന മത്സരങ്ങൾ അനശ്വര രാജനും ഉദ്ഘാടനം ചെയ്തു. അമ്മ അംഗങ്ങൾ അണിയറയിലും തിരശീലയിലും ആയി എത്തുന്ന വെബ് സീരിയസിന്റെ ലോഞ്ചും ഈ ചടങ്ങിൽ നടന്നു.
സംവിധാന രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്ന ആഗ്രഹം അഭിനേത്രിയും സംവിധായകയുമായ ഷീല പങ്കുവച്ചു.
വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ സംവിധായകരായ റാഫി, അജയ് വാസുദേവ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. രചനാ മത്സരങ്ങളുടെ വിധി നിർണ്ണയം അശ്വതി ശ്രീകാന്ത് ആണ് നടത്തിയത്. ചടങ്ങിൽ വിനുമോഹൻ, കലാഭവൻ ഷാജോൺ, ഉണ്ണി ശിവപാൽ, സരയു മോഹൻ, അൻസിബ ഹസൻ, കുക്കു പരമേശ്വരൻ എന്നിവർ സംസാരിച്ചു.
Content Highlights: AMMA celebrated Women`s Day with a health camp, writing competition, and web series launch
Published: 08 Mar 2025, 09:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented