രണ്ട് സര്‍ക്കാര്‍ ജോലി കിട്ടിയിട്ടും അതിനൊന്നും പോകാന്‍ സാധിക്കാതിരുന്ന ഓമന സോമന്‍ ഇന്നും സന്തോഷവതിയാണ്. താന്‍ ചെയ്യുന്ന ജോലിയാണ് ഓമനയുടെ സന്തോഷത്തിന് പിന്നിലെ രഹസ്യം. പുരുഷന്മാര്‍ കൂടുതലുള്ള മരപ്പണിയില്‍ കഴിവ് തെളിയിച്ച് വീട്ടുകാരുടെയും നാട്ടുകാരുടെയും അഭിമാന താരമാണിന്ന് ഓമന. ഏത് ജോലിക്കും അതിന്റെതായ മാന്യത ഉണ്ടെന്നും സ്ത്രീകള്‍ ഈ രംഗത്തേക്ക് കൂടുതലായി കടന്നുവരണമെന്നുമാണ് ഓമനയ്ക്ക് പറയാനുള്ളത്.
ചങ്ങനാശ്ശേരിയല്‍ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച ഓമന സോമന്‍ പഠനത്തില്‍ മിടുക്കിയായിരുന്നു. ചേച്ചിയുടെ വിവാഹത്തോടെ കുടുംബം കടത്തിലായി. അക്കാലത്തു പത്താം ക്ലാസ് പസ്സായി. പിന്നീട് കടം കൂടിയപ്പോ പണിക്കിറങ്ങി. അതിനിടെ ടൈപ്പിംഗ് പഠിച്ചു. അക്കാലത്തു സര്‍ക്കാര്‍ പ്രെസ്സിലേക്കും പി.എസ്.സി വഴിയും ജോലി കിട്ടി നിയമന ഉത്തരവ് ലഭിച്ചപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. ഭര്‍ത്താവ് സമ്മതിക്കാത്തതിനാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. പിന്നീട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന സമയത്താണ് ഏറ്റുമാനൂര്‍ അര്‍ച്ചന വിമന്‍സ് സെന്ററില്‍ സ്ത്രീകള്‍ക് തൊഴില്‍ പരിശീലനം പഞ്ചായത്ത് വഴി അറിയുന്നത്. അങ്ങനെ മരപ്പണി പഠിച്ചു. പുരുഷന്മാര്‍ കൂടുതലുള്ള ഈ മേഖലയില്‍ അതിവേഗം വൈവിധ്യം തെളിയിച്ച ഓമന സെന്ററിന്റെ കാര്‍പെന്റെര്‍ അധ്യാപികയായി. നിരവധി ആള്‍ക്കാരെ മരപ്പണി പഠിപ്പിച്ചു.
ഏതു പണിക്കും അതിന്റെതായ മാന്യത ഉണ്ടെന്നും സര്‍ക്കാര്‍ ജോലിക്ക് പോകാത്തതില്‍ തനിക്കിപ്പോ നിരാശ ഇല്ലെന്നും ഓമന പറയുന്നു. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം തനിക്ക് നല്ല പ്രോത്സാഹനം ആണ് നല്‍കുന്നതെന്നും ഇനിയും കുറെ സ്ത്രീകളെ ഈ രംഗത്തേക്ക് കൊണ്ട് വരണം എന്നാണ് തന്റെ ആഗ്രഹമെന്നും ഓമന പറയുന്നു.
Content Highlights: skilled lady carpenter omana somans inspiring life story
Published: 08 Mar 2025, 02:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented