'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോനെതിരെ ഒളിയമ്പുമായി നടി ഉഷ ഹസീന. രമേഷ് പിഷാരടിയുമായുള്ള ശ്വേതയുടെ ഫോൺകോൾ പുറത്തുവന്ന സംഭവത്തിലാണ് ഉഷയുടെ പരോക്ഷപരിഹാസം. അടർക്കളത്തിലെ അഭിമന്യു പുതിയ നമ്പറുമായി ഇറങ്ങുന്നുണ്ടെന്ന് ഉഷ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
പുറത്തുവന്ന വോയ്‌സ് ക്ലിപ്പിൽ മൂന്നാമതൊരാൾ കൂടിയുണ്ടെന്നതാണ് പുതിയ നമ്പർ. മൂന്നാമതൊരാളെ നിർത്തി ഫോണിൽ സംസാരിച്ച് അത് റെക്കോർഡ് ചെയ്ത് പുറത്തുവിട്ടത് ചതിയും വഞ്ചനയുമാണ്. പുറത്തുപറയാൻ പോവുന്ന പേര് തങ്ങൾക്ക് അറിയാമെന്നും ഉഷ വെളിപ്പെടുത്തി.
അഡ്‌ഹോക് കമ്മിറ്റിയുടെ ചുമതലയിൽ ഇരിക്കെ രമേഷ് പിഷാരടി, ശ്വേതയുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. 45 മിനിറ്റോളം ദൈർഘ്യമുള്ള ശബ്ദരേഖയാണ് മാധ്യമങ്ങൾ വഴി പുറത്തുവന്നത്. പുറത്തുവന്നതല്ല, വിട്ടതാണ് എന്നായിരുന്നു ശ്വേതയെ ഉന്നമിട്ട് രമേഷ് പിഷാരടിയുടെ പ്രതികരണം.
ഉഷ ഹസീനയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്റെ പൊന്നോയ്...
അടർക്കളത്തിലെ അഭിമന്യു പുതിയ നമ്പറുമായി ഇറങ്ങുന്നുണ്ട് കേട്ടോ... പുറത്തുവന്ന വോയ്‌സ് ക്ലിപ്പ് ആ ലൈനിൽ മൂന്നാമതൊരാൾ കൂടി ഉണ്ടായിരുന്നു എന്നും അയാളാണ് പുറത്തുവിട്ടത് എന്നാണ് അഭിമന്യു പുതിയ വിശദീകരണവുമായി വരാൻ പോകുന്നത്. അങ്ങനെയെങ്കിൽ നിങ്ങൾ ആ ലൈനിൽ നിർത്തി കോൾ റെക്കോർഡ് ചെയ്യിച്ച മറ്റൊരാൾ ആരാണെന്ന് നിങ്ങൾ വെളിപ്പെടുത്തണം. അങ്ങനെ ഹൈഡ് ചെയ്ത് മൂന്നാമതൊരാളെ ലൈനിൽ നിർത്തി സംസാരിക്കുന്നതും അത് റെക്കോഡ് ചെയ്യിച്ചതും അതിലും വലിയ കൊടും ചതി, വഞ്ചന. നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന പേരൊക്കെ ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.. ആ പേരൊക്കെ ഞങ്ങൾക്ക് വലിയ കോമഡി ആയിട്ടാണ് തോന്നുന്നത്. ഭയങ്കരമാന ആളപ്പാ... ഇങ്ങനെയുള്ള വക്രബുദ്ധിയും ധൈര്യവും ഒക്കെ ഇതിന് മുൻപ് ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു. ഈ പരിപ്പ് ഒന്നും ഇവിടെ വേവാൻ പോകുന്നില്ല എന്ന് മാത്രം ഓർമിപ്പിക്കുന്നു.
Content Highlights: Actress Usha Haseena has heavily criticized 'AMMA' President Swetha Menon over the leaked 45-minute audio clip involving Ramesh Pisharody. In a detailed Facebook post, Usha alleged that a third person was secretly kept on the call to record the conversation, calling it an act of extreme betrayal. She mocked Swetha's expected defense as a "new trick" and predicted that she would soon blame this third individual for the leak. Earlier, Ramesh Pisharody had also reacted sharply, implying that the audio clip was intentionally leaked rather than leaked by accident. Comparing the strategy to notorious conman Charles Sobhraj, Usha concluded that such manipulative tactics would not succeed in this ongoing industry dispute
Published: 09 Jul 2026, 05:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented