ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ എന്ന കെ.ആർ.കെയുടെ പുതിയ മ്യൂസിക്കൽ വീഡിയോ പ്രൊമോട്ട് ചെയ്തതിന് പിന്നാലെ അമിതാഭ് ബച്ചന് ട്രോൾവർഷം. ടി സീരിസ് പുറത്തിറക്കിയ 'മേരെ സാത്തിയ' എന്ന ഗാനത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് അമിതാഭ് ബച്ചനെ ആളുകൾ പരിഹസിച്ച് എത്തുന്നത്.
'എന്തുകൊണ്ട് അമിതാഭ് ബച്ചൻ കെ.ആർ.കെയുടെ ഗാനത്തിന് പ്രൊമോഷൻ നൽകി'യെന്ന് ചിലർ ചോദിച്ചു. 'മരുമകൾ ഐശ്വര്യ റായുടെ ചിത്രമായ പൊന്നിയിൻ സെൽവനെക്കുറിച്ച് എന്തെങ്കിലും മിണ്ടുകയോ എഴുതുകയോ ചെയ്യാത്ത അമിതാഭ് ബച്ചൻ കമാൽ ഖാന് എന്തിന് പ്രൊമോഷൻ നൽകുന്നു'വെന്നും ആളുകൾ കുറിച്ചു.
'അമിതാഭ് ബച്ചൻ്റെ അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ' എന്നുള്ള കമെൻ്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. അക്കൗണ്ടിൻ്റെ പാസ്വേർഡ് മാറ്റാനുള്ള പരിഹാസവും കമൻ്റ് ബോക്സിൽ കാണാം.'മേരെ സാത്തിയ' ഗാനത്തിന് കെ.ആർ.കെയുടേതാണ് വരികൾ. അങ്കിത് തിവാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിവാദപ്രസ്താവനകളിലൂടെ എന്നും വാർത്തകളിൽ ഇടംനേടാറുള്ള വ്യക്തിയാണ് ബോളിവുഡ് നടനും ചലച്ചിത്ര നിരൂപകനുമായ കമാൽ ആർ ഖാൻ. ബോളിവുഡിലെ പ്രമുഖർക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് പല തവണയാണ് കെ.ആർ.കെ അറസ്റ്റിലായിട്ടുണ്ട്.
Content Highlights: Amitabh Bachchan trolled for promoting KRK
Published: 17 Jul 2024, 09:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented