
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയാണ് അംബികാ റാവു. നിരവധി സിനിമകളിൽ സംവിധായകയായി പ്രവർത്തിച്ച അംബിക വൃക്ക രോഗമൂലം ചികിത്സയില്‍ തുടരുകയാണ്.
സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കോവിഡ് വന്ന് തൊഴിലവസരങ്ങൾ നഷ്ടമായതോടെ ചികിത്സയ്ക്കായി കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് അംബിക. അംബികയെ സഹായിക്കണമെന്നഭ്യർഥിച്ച് അവരുടെ സുഹൃത്തുക്കളടക്കം ഒട്ടനവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
കുറച്ചു കാലങ്ങൾക്ക് മുൻപ് അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നൽകിയിരുന്നു. പിന്നീട് ചികിത്സ മുന്നോട്ട് പോയെങ്കിലും വീണ്ടും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുകയാണ്. എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരൻ അജിയും സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടർചികിത്സയ്ക്കുള്ള വഴി കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് അംബിക.
കലാരംഗത്ത് തന്നെയുള്ള വ്യക്തിയാണ് അംബികയുടെ സഹോദരൻ അജി. തൃശ്ശൂരുകാർ അജി മാഷ് എന്ന് വിളിക്കുന്ന അജിത്ത് പ്രസാദ് ഏതാണ്ട് പതിനഞ്ച് വർഷത്തോളമായി ഗാനമേളകളിൽ തബല , മൃദംഗം ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരികയായിരുന്നു.
കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ ലാൽ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിരുന്നു.
അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങള്‍
Ambika Rao,
SB a/c no.10626756268,
Ifsc SBIN0016080
State Bank of India,
Poonkunnam branch,
Thrissur
Content Highlights: Ambika Rao seeks financial help fo treatment kidney failure dialysis Actress assistant director
Published: 01 Dec 2020, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented