
മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിനെതിരായ തെളിവുകള്‍ ശേഖരിക്കാന്‍ മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ് തന്നെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുമായി പ്രൈവറ്റ് ഡിറ്റക്ടീവ് പോള്‍ ബരേസി. കേസിന്റെ വിധി വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം ലോ ക്രൈം നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇതെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഞാന്‍ ഡെപ്പിന്റെ ലഭ്യമായ എല്ലാ ചരിത്രവും അന്വേഷിച്ചു. അദ്ദേഹം എവിടെയാണ് ജീവിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജോലി ചെയ്തത് എവിടെയാണ്. ഡെപ്പ് എന്തെല്ലാം ജോലികളാണ് ചെയ്തിരുന്നത്. ഡെപ്പിന്റെ പെരുമാറ്റം എങ്ങിനെയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയബന്ധങ്ങള്‍ അങ്ങനെ എന്തെല്ലാം ലഭ്യമായിരുന്നോ അതെല്ലാം. എന്നാല്‍ കാര്യമായ കുറ്റങ്ങളും കുറവുകളുമൊന്നും തന്നെ ലഭിച്ചില്ല. വെറും കൈകളുമായി ചെന്നപ്പോള്‍ ഹേര്‍ഡ് ഞങ്ങളെ പുറത്താക്കി.
ഡെപ്പിന്റെ പിതാവ് മാതാവിനേക്കാള്‍ നാല് വയസ്സ് ഇളയതായിരുന്നു. അദ്ദേഹം ബഹളമില്ലാത്ത ഒരു വ്യക്തിയായിരുന്നു. വഴക്കിടാന്‍ ഇഷ്ടമില്ലാത്ത സംഘട്ടനങ്ങളെല്ലാം ഒഴിവാക്കി ജീവിക്കുന്ന ഒരാള്‍. പിതാവിനെപ്പോലെയാണ് ഡെപ്പും- പോള്‍ ബരാസി പറഞ്ഞു.
ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേര്‍ഡ് എഴുതിയ ലേഖനം തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്പ് മാനനഷ്ടക്കേസ് നല്‍കിയത്. 2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ഹേര്‍ഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, തന്നെ വ്യക്തിഹത്യ ചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേഡും നല്‍കി. 2015-ലായിരുന്നു ഇവരുടെ വിവാഹം.
അടുത്ത കാലത്ത് അമേരിക്കയിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി കേസാണിത്. വിചാരണ തത്സമയം സംപ്രേഷണം ചെയ്യുക കൂടി ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളില്‍ സമാന്തര വിചാരണയും നടന്നു. ഡെപ്പിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഹേര്‍ഡ് കോടതിയില്‍ ഉന്നയിച്ചത്. ഹ്രസ്വകാല ദാമ്പത്യത്തിലുടനീളം താന്‍ കടുത്ത ശാരീരിക, മാനസിക പീഡനത്തിന് വിധേയയായെന്ന് ഹേര്‍ഡ് വാദിച്ചു. ഡെപ്പ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും പറഞ്ഞു. എന്നാല്‍, ഡെപ്പ് ആരോപണങ്ങളെല്ലാം തള്ളി. ഹേര്‍ഡിനെതിരേ കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ സാധിച്ചതോടെ വിധി ഡെപ്പിന് അനുകൂലമായി. ലേഖനത്തിലെ മൂന്ന് പരാമര്‍ശങ്ങള്‍ വ്യക്തിഹത്യയാണെന്ന് ന്യായാധിപര്‍ അംഗീകരിച്ചു.
ജൂണ്‍ ഒന്നിന് ജൂറി ഡെപ്പിന് 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചതോടെയാണ് കേസ് അവസാനിച്ചത്. ഹേര്‍ഡ് നല്‍കിയ കേസുകളില്‍ ഒന്നിന് അവര്‍ക്ക് അനുകൂലമായും വിധിയെഴുതി. 2 മില്യണ്‍ നഷ്ടപരിഹാരമാണ് ഹേര്‍ഡിന് കോടതി നല്‍കിയത്.
Content Highlights: Amber Heard hired Private detective tofind bad things about Johnny Depp, Private dectective reveals
Published: 15 Aug 2022, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented