അമല പോൾ നായികയായെത്തുന്ന പുതിയ ചിത്രം കഡാവറിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഉദ്വേഗം നിറഞ്ഞ പോസ്റ്ററിൽ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമലയുടെ കഥാപാത്രത്തെയാണ് കാണാനാവുക. ഫോറൻസിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇൻവെസ്റ്റിഗേഷൻ ഓഫീസറായ പോലീസ് സർജനായാണ് അമലയെത്തുന്നത്.
അമല തന്നെയാണ് ചിത്രം നിർമിക്കുന്നത്. അമല പോൾ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് കഡാവർ.
"12 വർഷവും 144 മാസവും 4380 ദിവസവുമായി ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ ഇൻഡസ്ട്രിയിലുണ്ട്. അമല പോളിനെ - അമല പോൾ ആക്കിയ എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എനിക്കിപ്പോൾ ചിറകുകൾ മുളച്ചു, ഞാൻ പുതിയൊരു ജോലിയിലേക്ക് കടക്കുന്നു. എന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസുമായി ഞാനിന്നൊരു നിർമാതാവായിരിക്കുന്നു...അമല പോൾ പ്രൊഡക്ഷൻസ്..."നിർമാണ സംരംഭത്തെക്കുറിച്ച് അമല കുറിച്ചു.
</p> <p>അനൂപ്.എസ്.പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരവിന്ദ് സിങ്ങ് ആണ് ഛായാഗ്രഹണം. ലോകേഷ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. അഭിലാഷ് പിള്ളയാണ് രചന. രഞ്ജിൻ രാജ് സംഗീതസംവിധാനം ചെയ്യുന്നു. </p> <p>content highlights : Amala Paul turns Producer for thriller Cadaver motion poster out</p>
Published: 27 Oct 2021, 09:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented