എഴുപതുകളിലെ ബോളിവുഡ് ഗ്ലാമര്‍ റാണി പര്‍വീണ്‍ ബാബിയായി വേഷമിടാനൊരുങ്ങി നടി അമലാ പോള്‍. പര്‍വീണ്‍ ബാബിയുടെ ജീവിതത്തെ ആസ്പദമാക്കി വരുന്ന വെബ് സീരീസിലാണ് അമല അഭിനയിക്കുന്നത്. മഹേഷ് ഭട്ട് ആണ് സംവിധാനം ചെയ്യുന്നത്.
വിശേഷ് ഫിലിംസിന്റെ നിര്‍മാണത്തിലുള്ള ഒരു ബോളിവുഡ് പ്രൊജക്ടില്‍ താന്‍ ഉടനെ ജോയിന്‍ ചെയ്യുമെന്ന് അമല അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് ഉടനെ ആരംഭിക്കുമെന്നും ഏറെ പ്രതീക്ഷയോടെയാണ് താന്‍ ആ പ്രൊജക്ട് നോക്കിക്കാണുന്നതെന്നും അമല പറഞ്ഞിരുന്നു.
അമിതാഭ് ബച്ചന്, ശശി കപൂര്‍, മിഥുന് ചക്രവര്‍ത്തി, ജിതേന്ദ്ര തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പര്‍വീണ്‍. അമര്‍ അക്ബര്‍ ആന്റണി, മേരി ആവാസ് സുനോ, രംഗ് ബീരംഗി, ദീവാര്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മഹേഷ് ഭട്ടും പര്‍വീണ്‍ ബാബിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2006ല്‍ പുറത്തു വന്ന വോ ലംഹേ എന്ന ചിത്രം പര്‍വീണിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നുവെന്നും ഗോസിപ്പുകളുണ്ടായിരുന്നു. 2005ലായിരുന്നു പര്‍വീണ്‍ ബാബിയുടെ മരണം.
Content Highlights : amala paul to play glamour actress parveen babi in a web series
Published: 30 Jan 2020, 09:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented