ഹോദരഭാര്യ നയനികയെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് നടൻ അല്ലു അര്‍ജുന്‍. വെള്ളിയാഴ്ച അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം നയനികയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തത്.

To advertise here,

'വീട്ടില്‍ ഗംഭീരമായ ആഘോഷങ്ങള്‍ ആരംഭിക്കുന്നു. കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി. കുറച്ചുനാളായി ഈ സന്തോഷകരമായ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. എന്റെ പ്രിയപ്പെട്ട സഹോദരന്‍ അല്ലു സിരിഷിന് അഭിനന്ദനങ്ങള്‍. നയനിക്കയ്ക്ക് ഊഷ്മളമായ സ്വാഗതം. സ്‌നേഹവും സന്തോഷവും നിറഞ്ഞ മനോഹരമായ പുതിയ തുടക്കം നിങ്ങള്‍ക്കിരുവര്‍ക്കും ആശംസിക്കുന്നു.' വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അല്ലു അര്‍ജുന്‍ പറഞ്ഞു.

വെള്ളിയാഴ്ച ഹൈദരാബാദിലായിരുന്നു നടന്‍ അല്ലു സിരിഷിന്റെ വിവാഹ നിശ്ചയം. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. നടന്‍ അല്ലു അര്‍ജുന്റെ സഹോദരനായ അല്ലു സിരീഷ് മലയാളത്തിലുള്‍പ്പെടെ അഭിനയിച്ചിട്ടുണ്ട്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാംചരണ്‍, ഉപാസന, വരുണ്‍ തേജ്, ലാവണ്യ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തെലുങ്ക് പാരമ്പര്യപ്രകാരമുള്ള ചടങ്ങുകളാണ് നടന്നത്. മുത്തച്ഛന്‍ അല്ലു രാമലിംഗയ്യയുടെ ജന്മദിനത്തിലാണ് അല്ലു സിരീഷ് വിവാഹനിശ്ചയം ആരാധകരെ അറിയിച്ചത്.

ബാലതാരമായി സിനിമയിലെത്തിയ അല്ലു സിരീഷ് 2013-ലാണ് ആദ്യ മുഴുനീള വേഷം അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മേജര്‍ രവി ചിത്രം '1871- ബിയോണ്ട് ബോര്‍ഡേഴ്സി'ല്‍ പ്രധാനവേഷത്തിലെത്തി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'എബിസിഡി- അമേരിക്കന്‍ ബോള്‍ കണ്‍ഫ്യൂസ്ഡ് ദേസി' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ നായകനായിരുന്നു. 'ബഡ്ഡി'യാണ് ഒടുവിലറങ്ങിയ ചിത്രം.