പത്മശ്രീ പുരസ്‌കാരം ലഭിച്ച കങ്കണ റണാവത്തിനെ അഭിനന്ദിച്ച് നടി ആലിയ ഭട്ട്. ട്വിറ്ററിലൂടെ കങ്കണയുടെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേലാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

To advertise here,

കങ്കണയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ആലിയ അയച്ച പൂച്ചെണ്ടുകളുടെയും കാര്‍ഡിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രംഗോലിയുടെ ട്വീറ്റ്.

''നോക്കൂ, ആലിയയും പൂക്കള്‍ അയച്ചിട്ടുണ്ട്. കങ്കണയ്ക്ക് എങ്ങനെയാണെന്ന് എനിക്കറിയില്ല, പക്ഷേ ഞാനിത് നന്നായി ആസ്വദിക്കുന്നുണ്ട്''. രംഗോലി ട്വീറ്റ് ചെയ്തു.

Kangana

നിരവധി പേരാണ് ആലിയയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. കങ്കണയും രംഗോലിയും മുന്‍പ് നിരവധി തവണ ആലിയയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ ആലിയയെ കരണ്‍ ജോഹറിന്റെ പാവക്കുട്ടി എന്ന് വിളിച്ച് പരിഹസിച്ച  കങ്കണ ആലിയയ്ക്ക് സ്വന്തമായി  നിലപാട് ഇല്ലെന്നും പറഞ്ഞിരുന്നു. കൂടാതെ ഗള്ളി ബോയ് എന്ന ചിത്രത്തിലെ ആലിയയുടെ പ്രകടനത്തെ വിമര്‍ശിച്ചും കങ്കണ രംഗത്തെത്തിയിരുന്നു. 

എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും പ്രതികരിക്കാന്‍ ആലിയ തയ്യാറായിരുന്നില്ല. ഇത്രയധികം തന്നെ വിമര്‍ശിച്ചിട്ടും പരിഹസിച്ചിട്ടും കങ്കണയെ അഭിനന്ദിക്കാന്‍ മനസ് കാണിച്ച ആലിയയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ ലോകം.

Content Highlights : Alia Bhatt Sends Kangana Ranaut Flowers for Her Padma Shri Honour, Social Media applause alia