സുശാന്ത് സിം​ങ് രജ്പുത്തിന്റെ മരണവും സ്വജനപക്ഷപാതത്തെ സംബന്ധിച്ചുള്ള ചർച്ചകളും സിനിമാലോകത്തിനകത്തും പുറത്തും വലിയ ചർച്ചയായി മാറിയ സാഹചര്യത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. ബോളിവുഡിലെ മുൻനിര യുവതാരമായിരുന്നിട്ടു കൂടി സുശാന്ത് തന്റെ ജീവനെടുത്തത് എന്തുകൊണ്ടാണെന്ന് ആർക്കും ഒരു നിശ്ചയവുമില്ല. അതിനെ തുടർന്ന് നടൻ നീരജ് മാധവ് ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് വിവാദമായിരുന്നു. സിനിമയിൽ പ്രകടമായ വേർതിരിവുകളുണ്ടെന്നായിരുന്നു നീരജ് പറഞ്ഞത്. ഇത് വലിയ ചർച്ചയായതോടെ നീരജിനോട് ഫെഫ്ക വിശദീകരണം ചോദിച്ചു.

To advertise here,

ഇപ്പോൾ നടൻ അക്ഷയ് രാധാകൃഷ്ണൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചെറിയ കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ​ഗോഡ് ഫാദറില്ലാതെ സിനിമയിൽ വരുന്നവരെ പുറത്താക്കാൻ പലരും നോക്കുമെന്ന് അക്ഷയ് പറയുന്നു. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അക്ഷയ്. 

വെള്ളേപ്പം എന്ന സിനിമയുടെ സംവിധായകൻ പ്രവീൺ രാജ് അക്ഷയിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ ആരോപണവുമായി രം​ഗത്ത് വന്നിരുന്നു. വെള്ളേപ്പത്തിലെ നായകനാണ് അക്ഷയ്. അതിന്റെ പശ്ചാത്തലത്തിലാണോ അക്ഷയിന്റെ പ്രതികരണമെന്ന് വ്യക്തമല്ല.

അക്ഷയിന്റെ കുറിപ്പ് വായിക്കാം 

സ്വന്തമായി ഒരു സർക്കിൾ വേണം അല്ലെങ്കിൽ ​ഗോഡ് ഫാദർ വേണം. ഇത് രണ്ടും ഇല്ലെങ്കിൽ മലയാള സിനിമയിൽ വളരാൻ ബുദ്ധിമുട്ടാണ് . ഒരു കാരണവും ഇല്ലെങ്കിലും ഫിൽഡ് ഓട്ടാക്കാൻ  പലരും നോക്കും. കുഴപ്പമില്ല ഞാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും- അക്ഷയ് കുറിച്ചു.

Content Highlights: Akshay Radhakrishnan on struggle in Malayalam Cinema