നടന് കമല്‍ഹാസന്റെ മകളാണ് അക്ഷരാ ഹാസന്. എന്നാല്‍ കമല്‍ഹാസന്റ നിഴലില്‍ നിന്ന് പുറത്തു കടന്ന് സിനിമാ മേഖലയില്‍ തന്റേതായ ഇടം നേടിയ വ്യക്തിയാണ് അക്ഷര. സംവിധായകനും നിര്‍മാതാവുമായ രാഹുല്‍ ധൊലാക്കിയയുടെ അസിസ്റ്റന്റായാണ് അക്ഷര സിനിമയില്‍ തുടക്കം കുറിച്ചത്. 2015 ല്ആര് ബാല്‍കി സംവിധാനം ചെയ്ത ഷമിതാഭ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ധനുഷ്, അമിതാഭ് ബച്ചന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് വിവേകം, കദരം കൊണ്ടാന് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു.
പഠനത്തില്‍ താന്‍ പിന്നോക്കമായിരുന്നുവെന്ന് അക്ഷര ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതേ സമയം തന്നെ പതിനെട്ട് വയസ്സിന് ശേഷം മാതാപിതാക്കളെ സാമ്പത്തികമായി ആശ്രയിക്കരുതെന്ന് ഉറപ്പിച്ചിരുന്നു. പഠനത്തില്‍ തിളങ്ങാന്‍ സാധിക്കാത്തതിനാല്‍ അതൊരു പ്രതിസന്ധിയായി മുന്നിലുണ്ടായിരുന്നുവെന്ന് അക്ഷര പറഞ്ഞു.
ഹൈസ്കൂളോട് കൂടി പഠനം നിര്‍ത്തി. സാരമില്ല, പഠിത്തം എല്ലാവര്ക്കും ശരിയാകുകയില്ല. പത്താം ക്ലാസ് തോറ്റു. രണ്ടാമതും ശ്രമിച്ചപ്പോള്‍ വീണ്ടും തോറ്റു. മാനം പോയല്ലോ എന്ന് കരുതി. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ അപ്പയോട് പറഞ്ഞു, ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ നടക്കുന്നില്ല. പഠിത്തം വിട്ടുവെങ്കിലും വെറുതെ ഇരിക്കില്ലെന്ന് അദ്ദേഹത്തിന് വാക്ക് നല്കി. സിംഗപ്പൂര്‍ പോയി നൃത്തം പഠിക്കണമെന്ന് പറഞ്ഞു. അവിടെ ഒരു ഡാന്‍സ് സ്കൂളുണ്ട്. അവിടുത്തെ പ്രവേശന പരീക്ഷ പാസായി. അന്നെനിക്ക് എ ഗ്രേഡും എ പ്ലസും കിട്ടിയപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇത് നേരത്തേ ചെയ്യമായിരുന്നുവെന്ന്. എന്നാല്‍ ഒരുദിവസം നൃത്തം ചെയ്യുന്നതിനിടെ തൂണിലിടിച്ച് കാലിന് പരിക്ക് പറ്റി. അത് കുറച്ചു ഗുരുതരമായിരുന്നു. അങ്ങനെ അതും പൊലിഞ്ഞതോട് കൂടിയാണ് മുംബൈയിലേക്ക് വന്നത്.
മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട് ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ സാധിച്ചുവെന്നും അക്ഷര പറഞ്ഞു. പ്രത്യേകിച്ച് അമ്മ സരികയുടെ കാര്യം എടുത്തു പറഞ്ഞു.
അമ്മ ബാലതാരമായി സിനിമയില്‍ വന്നതാണ്. ജീവിക്കാന്‍ വേണ്ടിയായിരുന്നു. അമ്മയുടെ സമ്പാദ്യമായിരുന്നു കുടുംബത്തിന്റെ അത്താണി. പിന്നീട് സിനിമയില്‍ തന്നെയായിരുന്നു ജീവിതം. പഠിക്കാനൊന്നും സാധിച്ചില്ല- അക്ഷര പറഞ്ഞു.
Content Highlights: akshara haasan on quitting school, failed 10th, life struggle
Published: 03 Aug 2024, 02:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented