
മകള്‍ നൈസയ്ക്ക് കൊറോണ ബാധിച്ചുവെന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ച് അജയ് ദേവ്ഗണ്‍. മകള്‍ സുഖമായിരിക്കുന്നുവെന്നും വാര്‍ത്ത വ്യാജമാണെന്നും അജയ് ട്വീറ്റ് ചെയ്തു.
'അന്വേഷണങ്ങള്‍ക്ക് നന്ദി...കാജോളും നൈസയും സുഖമായിരിക്കുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും അസത്യവുമാണ്.' അജയ് ട്വീറ്റ് ചെയ്തു
സിംഗപ്പൂരിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് നൈസ പഠിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ നൈസയുടെ സ്‌കൂളും അടച്ചിരുന്നു. കജോളായിരുന്നു മകളെ തിരികെ കൊണ്ട് വരാന്‍ പോയത്. ഇരുവരും ഒന്നിച്ച് മുംബൈ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് നൈസയ്ക്ക് പനിയുടെ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചുവെന്നും കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചത്. തുടര്‍ന്നാണ് വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയുമായി അജയ് രംഗത്തെത്തിയത്.
Content Highlights : Ajay Devgn rubbishes reports of Nysa being coronavirus positive
Published: 31 Mar 2020, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented