നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായെന്ന് റിപ്പോർട്ടുകൾ. തെലങ്കാനയിലെ വാനപർത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തിൽ വെച്ച് താരങ്ങൾ വിവാഹിതരായെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.
2021-ല്‍ പുറത്തിറങ്ങിയ ‘മഹാസമുദ്രം‘ എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. വിവാഹത്തെക്കുറിച്ച് താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.
ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിലാണ് അദിതി റാവു ജനിച്ചത്. അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി. അതിനാൽ വാനപർത്തിയിലെ ശ്രീ രംഗനായകസ്വാമി ക്ഷേത്രവുമായി ഇവരുടെ കുടുംബത്തിന് ദൃഢബന്ധമുണ്ട്. ഇക്കാരണം കൊണ്ടാണ് ചരിത്രപ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ വെച്ച് അദിതി റാവുവും സിദ്ധാർഥും വിവാഹിതരായതെന്നാണ് വിവരങ്ങൾ.
'താജ്: ഡിവൈഡഡ് ബൈ ബ്ലഡ്' എന്ന വെബ്സീരിസിലാണ് അദിതിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സിദ്ധാർഥ് പ്രധാനവേഷത്തിലെത്തിയ 'ചിത്താ' ഏറെ ശ്രദ്ധനേടിയിരുന്നു. ശങ്കർ ഒരുക്കുന്ന 'ഇന്ത്യൻ 2'ല്‍ താരം സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Aditi Rao Siddharth tied knot says report
Published: 27 Mar 2024, 04:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented