സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പി. നിര്‍മിച്ച് 'അടി കപ്യാരേ കൂട്ടമണി', 'ഉറിയടി' എന്നീ ചിത്രങ്ങള്‍ സംവിധാനംചെയ്ത എ.ജെ. വര്‍ഗീസ് ഒരുക്കുന്ന 'അടിനാശം വെള്ളപ്പൊക്കം' വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ക്യാമ്പസ് ജീവിതം എങ്ങനെ ആഘോഷമാക്കാം എന്നു കരുതുന്ന ഒരു സംഘം വിദ്യാര്‍ഥികളുടെ ജീവിതത്തിനിടയില്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്റെ ടീസറിന് സാമൂഹികമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

To advertise here,

2015 ഡിസംബറിലാണ് 'അടി കപ്യാരേ കൂട്ടമണി' റിലീസിനെത്തിയത്. ഇന്നും ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. 10 വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബര്‍ മാസത്തില്‍ മറ്റൊരു ഫണ്‍ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രവുമായി സംവിധായകന്‍ എ.ജെ. വര്‍ഗീസ് എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ കൂടുതലാണ്. ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്‍, പ്രേംകുമാര്‍, മഞ്ജുപിള്ള, ജോണ്‍ വിജയ്, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, രാജ്കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ്, ലിസബേത് ടോമി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജനപ്രിയരായ നിരവധി അഭിനേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ചിത്രം ഏറെ ആകര്‍ഷകമാകുന്നു.

പ്രൊജക്റ്റ് ഡിസൈനര്‍: ആര്‍. ജയചന്ദ്രന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ്: എസ്.ബി. മധു, താര അതിയാടത്ത്, ഛായാഗ്രഹണം: സൂരജ് എസ്. ആനന്ദ്, എഡിറ്റര്‍: കാ.കാ, കലാസംവിധാനം: ശ്യാം, വസ്ത്രലങ്കാരം: സൂര്യ ശേഖര്‍, ഗസ്റ്റ് മ്യൂസിക് ഡയറക്ടര്‍: സുരേഷ് പീറ്റേഴ്സ്, സംഗീത സംവിധാനം: ഇലക്ട്രോണിക് കിളി, രാമകൃഷ്ണന്‍ ഹരീഷ്, സൗണ്ട് മിക്‌സിങ്: ജിജുമോന്‍ ടി. ബ്രൂസ്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, ബിജിഎം: ശ്രീരാഗ് സുരേഷ്, ഗാനരചന: ടിറ്റോ പി. തങ്കച്ചന്‍, മുത്തു, ഇലക്ട്രോണിക് കിളി, സുരേഷ് പീറ്റേഴ്‌സ്, വിജയാനന്ദ്, ആരോമല്‍ ആര്‍.വി, മേക്കപ്പ്: അമല്‍ കുമാര്‍ കെ.സി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേതു അടൂര്‍, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍: ജെമിന്‍ ജോം അയ്യനേത്, ആക്ഷന്‍: തവാസി രാജ് മാസ്റ്റര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഷഹദ് സി, വിഎഫ്എക്‌സ്: പിക്ടോറിയല്‍ എഫ്എക്‌സ്, സ്റ്റീല്‍സ്: റിഷാജ് മുഹമ്മദ്, ബോയാക് അജിത് കുമാര്‍, ജിത്തു ഫ്രാന്‍സിസ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, വിതരണം: ശ്രീപ്രിയ കമ്പയ്ന്‍സ്.