ആസിഫ് അലി നായകനായ കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം നടത്തിയ നടിയാണ് ഷിബ് ല. താരം ഈയിടെ ചെയ്ത ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധേയമായിരുന്നു. തടിയുള്ളയാളുകൾ എന്ത് ധരിക്കണമെന്ന് പലപ്പോഴും തീരുമാനിക്കുന്നത് മറ്റുള്ളവരാണെന്ന് പറയുകയാണ് അവർ. 

To advertise here,

മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനോടായിരുന്നു ഷിബ് ലയുടെ പ്രതികരണം. പ്ലസ് സൈസുള്ളയാൾ ഷോർട്ട് ഡ്രസിടാൻ പാടില്ല. നിങ്ങളുടെ ശരീരം ഇങ്ങനെയായതുകൊണ്ട് ഉടുപ്പിട്ടാൽ ചേരില്ല, കാൽ തടിച്ചതുകൊണ്ട് ഷോർട്ട്സിട്ടാൽ ചേരില്ല എന്നൊക്കെ പറയുന്നതിനോട് തീരെ യോജിപ്പില്ല. നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.

നമ്മുടെ ശരീരം മൂടിവെക്കുന്തോറും അത് കൂടുതൽ സെക്ഷ്വലൈസ് ചെയ്യപ്പെടും. വേഷങ്ങളെ ഒരിക്കലും നമ്മുടെ സംസ്കാരവും അന്തസ്സുമായി ബന്ധപ്പെടുത്താൻ പാടില്ല. ബോഡി പോസിറ്റിവിറ്റി തീമിലുള്ള ഫോട്ടോഷൂട്ട് കൂട്ടായ പരിശ്രമത്തിന്റെ ഫലമായിരുന്നുവെന്നും ഷിബ് ല പറഞ്ഞു.

എ.കെ. സാജൻ സംവിധാനം ചെയ്യുന്ന പുലിമട, സുനിൽ ഇബ്രാഹിമിന്റെ തേഡ് മർഡർ, സോമന്റെ കൃതാവ് എന്നിവയുടേതാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ഇതിൽ തേഡ് മർഡറിൽ പോലീസ് വേഷത്തിലാണ് ഷിബ് ല എത്തുന്നത്.

സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം