
കോടതിയിൽനിന്ന് പുറത്തേക്ക് വരുന്ന നടൻ ദിലീപ് | ഫോട്ടോ: മാതൃഭൂമി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി സർക്കാരിന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ നൽകിയ നിയമോപദേശത്തിലാണ് ഗുരുതര പരാമർശമുള്ളത്. മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയനിഴലിലാണ് ജഡ്ജി. അതിനാൽ, വിധി പറയാൻ ജഡ്ജി അർഹയല്ല. ദിലീപിനെ കുറ്റവിമുക്തമാക്കാൻ തയ്യാറാക്കിയതാണ് ഈ വിധിയെന്നും നടനെതിരായ തെളിവുകൾ പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷൻ വിമർശനം ഉന്നയിക്കുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ വി. അജകുമാറിന്റെ വിശദമായ കുറിപ്പും അപ്പീൽ നൽകാൻ തയ്യാറാക്കിയ നിയമോപദേശത്തിലുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അതേസമയം, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായും കോടതി കണ്ടെത്തിയിരുന്നു. ഇവർക്ക് 20 വർഷം കഠിനതടവും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് കേസിൽ ശിക്ഷ വിധിച്ചത്.
2017 ഫെബ്രുവരി 17-നാണ് കേസിനാസ്പദമായ സംഭവം. ഷൂട്ടിങ്ങിനായി തൃശ്ശൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു നടി. ഇതിനിടെ ക്വട്ടേഷൻ പ്രകാരം അവരെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യം പകർത്തിയെന്നാണ് കേസ്. 2018-ലാണ് കേസ് വിചാരണ തുടങ്ങിയത്.
Content Highlights: Legal opinion alleges judge unfairly acquitted Dileep, ignoring evidence in the actress assault case. Memory card leak raises concerns. Read details.
Published: 08 Jan 2026, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented