കുഞ്ഞ് ജനിച്ചശേഷം സിനിമയുടെ തിരക്കുകളിൽനിന്നെല്ലാമൊഴിഞ്ഞ് കുടുംബത്തിനൊപ്പം ചിലവിടുകയാണ് നടി അമലാ പോൾ. ഇപ്പോഴിതാ അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭർത്താവ് ജഗദ് ദേശായിയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

To advertise here,

ജ​ഗത്തിനും മകൾ ഇളൈയ്ക്കുമൊപ്പം ബാലിയിലാണ് അമലാ പോൾ ഇപ്പോഴുള്ളത്. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉലുവാട്ടുവിൽ അവധിയാഘോഷിക്കുന്നതിനിടെയാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം.

നേരത്തെയും ബാലിയിലെ അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ അമലാ പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു അമലയും ജ​ഗദ് ദേശായിയും വിവാഹിതരായത്. ​ഗുജറാത്ത് സ്വദേശിയാണ് ജ​ഗദ്.

ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസി’ലാണ് അണലാ പോൾ ഒടുവിൽ വേഷമിട്ടത്. പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ഈ വർഷം അമലയുടേതായി തിയേറ്ററുകളിലെത്തിയ മറ്റൊരു സിനിമ. നിലവിൽ പുതിയ പ്രോജക്ടുകളിലൊന്നും നടി കരാർ ഒപ്പിട്ടിട്ടില്ല.