പരസ്യചിത്രങ്ങളിലൂടെയെത്തി ബോളിവുഡിലും തമിഴ്, തെലുഗു, കന്നട, മലയാളം ഭാഷകളില്‍ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതിനേടിയ താരമാണ് ജെനീലിയ ഡിസൂസ. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. ഇത്തരത്തില്‍ ഇപ്പോഴിതാ ഭര്‍ത്താവ് റിതേഷ് ദേശ്മുഖിനൊപ്പം ഈയിടെ നടത്തിയ ബാലിയിലെ ഉബുദ് യാത്രയുടെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഇന്‍ഡൊനീഷ്യയിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ ബാലിയുടെ ആത്മീയസാംസ്‌കാരിക നഗരിയെന്നറിയപ്പെടുന്ന സ്ഥലമാണ് ഉബുദ്. ഇന്ത്യയില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികള്‍ ഉബുദ് സന്ദര്‍ശിക്കാറുണ്ട്.
നെല്‍പ്പാടങ്ങളും മലകളും താഴ്‌വാരങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെയായി അതിമനോഹരമായ സ്ഥലമാണ് ഉബുദ്. ബാലിയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ അറിയാന്‍ ഏറ്റവും മികച്ച ഡെസ്റ്റിനേഷനാണിത്. പുരാതനമായ നിരവധി ബാലിനീസ് ക്ഷേത്രങ്ങളും ഉബുദില്‍ സ്ഥിതി ചെയ്യുന്നുണ്ട്. നിരവധി റെസ്റ്റോറന്റുകളും യോഗ സ്റ്റുഡിയോകളും ആര്‍ട്ട് മ്യൂസിയങ്ങളും റിസോര്‍ട്ടുകളുമെല്ലാം ഇവിടെയുണ്ട്. മനോഹരമായ നെല്‍പ്പാടങ്ങളിലൂടെ കടന്നുപോകുന്ന ഉബുദ് ഗ്രാമീണ യാത്ര സഞ്ചാരികളുടെ മനംകവരും. ഉബുദിലെ ടെഗെനുംഗന്‍ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര മറക്കാനാകാത്ത അനുഭവമായിരിക്കും.
ബാലി സഞ്ചാരികളുടെ സ്വര്‍ഗം
ദൈവങ്ങളുടെ ദ്വീപെന്നാണ് ബാലിയുടെ വിശേഷണങ്ങളിലൊന്ന്. ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍. പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സുന്ദ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറ്റേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം.
ഇന്‍ഡൊനീഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'ഡെന്‍പസാര്‍' ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഡൊനീഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളില്‍ ഏറിയ പങ്കും ബാലിദ്വീപില്‍ വസിക്കുന്നു. കഫേകള്‍, ഗാലറികള്‍, യോഗ സ്റ്റുഡിയോകള്‍, ബോട്ടിക്കുകള്‍, മ്യൂസിയങ്ങള്‍, ആഡംബര റിസോര്‍ട്ടുകളും ഉള്‍പ്പടെ ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷനാണ് ബാലി.
Content Highlights: Genelia D`Souza shares pictures from her recent trip to Ubud, Bali with husband Ritesh Deshmukh. Exp
Published: 03 Nov 2024, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented